തൊമ്മൻകുത്ത്: മണ്ണൂക്കാട് മേഖലയിൽ കാട്ടാന ശല്യം വ൪ധിക്കുന്നതായി പരാതി.
കഴിഞ്ഞ ദിവസം രാത്രിയിൽ ഒരു വീടിന് സമീപത്തെ പുരയിടത്തിൽ രണ്ട് കാട്ടാനകൾ എത്തി കൃഷി നശിപ്പിക്കുകയും വീട്ടുകാരെ ഓടിക്കുകയും ചെയ്തു. രാത്രിയിൽ കാട്ടാനകൾ കൂട്ടമായെത്തുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്നത് പതിവാണ്.
മണ്ണൂക്കാട് മേഖലയിലുള്ളവ൪ കാൽനടയായും മറ്റും നാല് കിലോമീറ്റ൪ സഞ്ചരിച്ചാണ് തൊമ്മൻകുത്തിലെത്തുന്നത്.
ഇവ൪ സഞ്ചരിക്കുന്ന വഴിയുടെ ഇരുവശവും വനപ്രദേശമാണ്. കാട്ടാന ശല്യം വ൪ധിച്ചതോടെ ഇവിടത്തുകാ൪ ഭീതിയിലാണ്.
കാട്ടാനശല്യം പരിഹരിക്കുന്നതിന് അധികൃത൪ ആവശ്യമായ നടപടി അടിയന്തിരമായി സ്വീകരിക്കണമെന്ന് നാട്ടുകാ൪ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.