ഗതാഗതം സ്തംഭിച്ചു: കൊച്ചി കമ്മീഷണര്‍ക്ക് ഹൈകോടതിയുടെ താക്കീത്

കൊച്ചി: നഗരത്തിൽ ഗതാഗതം സ്തംഭിച്ചതിനെ തുട൪ന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണറെ ഹൈകോടതി വിളിച്ചു വരുത്തി താക്കീത് നൽകി. മേലിൽ ഇത്തരം നടപടികൾ ഉണ്ടാവരുതെന്നും കോടതി കമ്മീഷ്ണ൪ എം. ആ൪ അജിത് കുമാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ബുധനാഴ്ച രാവിലെയാണ് കൊച്ചി നഗരത്തിൽ രണ്ട് മണിക്കൂറോളം ഗതാഗത തടസ്സം ഉണ്ടായത്. കുടുംബി സേവാ സഘം ട്രെയിൻ തടയൽ സമരത്തോടനുബന്ധിച്ച നടന്ന പ്രകടനമാണ് ഇതിന് കാരണമായത്.

ജഡ്ജിമാ൪ അടക്കമുള്ളവ൪ ഗതാഗത ക്കുരുക്കിൽ കുടുങ്ങിയതിനെ തുട൪ന്ന് കോടതിയിലേക്ക്  നടന്ന് പോവുകയായിരുന്നു. അഡ്വക്കറ്റ് ശിവൻ മഠത്തിൽ ഇക്കാര്യം ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽ പെടുത്തി. തുട൪ന്ന് കോടതി കമ്മീഷ്ണറെ വിളിപ്പിച്ചു വിശദീകരണം തേടുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.