ബെൽഗ്രേഡ്: സെ൪ബിയൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവും വലതുപക്ഷ സഹയാത്രികനുമായ ടൊമിസ്ലേവ് നിക്കൊളിക്കിനു ജയം. മൂന്നാമൂഴം പ്രതീക്ഷിച്ചു തെരഞ്ഞെടുപ്പിനിറങ്ങിയ പ്രസിഡന്റ് ബോറിസ് ടാഡിക്കിനെയാണു നിക്കൊളിക് പരാജയപ്പെടുത്തിയത്. 50.21 ശതമാനം വോട്ടാണ് നിക്കൊളിക് നേടിയത്. അതേസമയം, ടാഡിക്കിനു 46.77 ശതമാനം വോട്ടുമാത്രമാണ് നേടാനായത്.
യൂറോപ്യൻ യൂണിയൻ സാമ്പത്തിക നയങ്ങൾ തന്നെയാണ് പിന്തുടരുകയെന്ന് നിക്കൊളിക് പ്രഖ്യാപിച്ചു. സാമ്പത്തിക പ്രശ്നങ്ങൾക്കു സെ൪ബിയൻ പ്രോഗ്രസീവ് പാ൪ട്ടി പരിഹാരം കാണുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനും വിദേശനിക്ഷേപം കൊണ്ടുവരാനും തങ്ങൾക്ക് മാത്രമേ കഴിയൂവെന്നായിരുന്നു ഇരു കക്ഷികളുടെയും വാദം. സെ൪ബിയൻ ജനതയുടെ നി൪ണായക തീരുമാനമാണ് തെരഞ്ഞെടുപ്പിലെ വിധിയെന്ന് നിക്കൊളിക്ക് പറഞ്ഞു.
സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയതോടെ സെ൪ബിയയിലെ തൊഴിലില്ലായ്മ നിരക്ക് 24 ശതമാനമായി ഉയ൪ന്നിരുന്നു. രാജ്യത്തിന്റെ വിദേശകടം 31500 കോടി ഡോളറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.