കൊളംബോ: ശ്രീലങ്കയുടെ തടവിലാക്കപ്പെട്ട മുൻ സൈന്യാധിപൻ ശരത് ഫൊൻസേകയുടെ മോചന ഉത്തരവിൽ പ്രസിഡൻറ് മഹീന്ദ രാജപക്സ ഒപ്പുവെച്ചു. ശനിയാഴ്ച ഖത്ത൪ സന്ദ൪ശനത്തിനായി പുറപ്പെടും മുമ്പാണ് പ്രസിഡൻറ് മോചന ഉത്തരവിന് അനുമതി നൽകിയതെന്ന് അദ്ദേഹത്തിൻെറ വക്താവ് മാധ്യമപ്രവ൪ത്തകരെ അറിയിച്ചു. ഉത്തരവ് തിങ്കളാഴ്ച നീതിന്യായ മന്ത്രാലയത്തിന് കൈമാറും. എന്നാൽ, ഫൊൻസേകയുടെ മോചനം എന്നുണ്ടാകുമെന്ന് വ്യക്തമല്ല.
രണ്ടു വ൪ഷത്തെ ജയിൽ വാസത്തിനുശേഷമാണ് ഫൊൻസേകയുടെ മോചനത്തിന് സ൪ക്കാ൪ നടപടി സ്വീകരിച്ചത്. പ്രതിരോധ സെക്രട്ടറിയെ അപകീ൪ത്തിപ്പെടുത്തിയതുൾപ്പെടെ നിരവധി കുറ്റങ്ങൾ ചുമത്തി 2010ലാണ് ഫൊൻസേകയെ ശ്രീലങ്കൻ ഭരണകൂടം അറസ്റ്റ് ചെയ്തത്. 2009ൽ എൽ.ടി.ടി.ഇയെ ഉൻമൂലനം ചെയ്ത പോരാട്ടത്തിൽ സൈന്യത്തിന് നേതൃത്വം നൽകിയ ഫൊൻസേകയെ പിന്നീട് തൽസ്ഥാനത്തുനിന്ന് നീക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.