തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ പൊലീസ് തെരയുന്ന കൊടി സുനി സി.പി.എം അംഗമായിരുന്നുവെന്ന് അവകാശപ്പെടുന്ന രേഖകൾ പുറത്തുവന്നു. ഗുണ്ടാ ആക്ട് പ്രകാരം അറസ്റ്റിലായ സുനി ജയിൽ ഉപദേശക സമിതിക്ക് നൽകിയ അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
താൻ സി.പി.എമ്മിൽ അംഗത്വമുള്ള പൊതുപ്രവ൪ത്തകനാണെന്ന് ഇതിൽ സുനി പറയുന്നു. രാഷ്ട്രീയ പ്രവ൪ത്തനത്തിൻെറ ഫലമായി ഉണ്ടാകുന്ന സംഘ൪ഷങ്ങളിൽ അപൂ൪വമായി ഉൾപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ കേസുകളിൽ പ്രതിസ്ഥാനത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ താൻ രാഷ്ട്രീയ പ്രവ൪ത്തനം നടത്തുന്നത് തടയുക എന്ന ലക്ഷ്യത്തോടെ തയാറാക്കിയ ഗുണ്ടാ ലിസ്റ്റിൽ മന$പൂ൪വം ഉൾപ്പെടുത്തിയെന്നും എന്നാൽ പൊലീസ് അന്ന് അറസ്റ്റ് ചെയ്തില്ലെന്നും ജൂൺ മൂന്നിന് മാത്രമാണ് അറസ്റ്റ് ചെയ്തതെന്നും സുനി വ്യക്തമാക്കുന്നു. കണ്ണൂ൪ സെൻട്രൽ ജയിൽ സൂപ്രണ്ട് മുഖേനയാണ് ഉപദേശക സമിതിക്ക് കൊടി സുനി അപേക്ഷ നൽകിയത്. ഈ അപേക്ഷ പരിഗണനിച്ച് സുനിയെ ഉപദേശക സമിതി മോചിപ്പിക്കുകയും ചെയ്തു. അതേസമയം, ചന്ദ്രശേഖരൻ വധവുമായി ബന്ധപ്പെട്ട് പൊലീസ് പിടിച്ചെടുത്ത വിവാഹ സീഡിയുടെ പരിശോധന തിരുവനന്തപുരം ഫോറൻസിക് ലാബിൽ ആരംഭിച്ചു. ജയിലിൽനിന്ന് പരോളിലിറങ്ങിയ അന്ത്യേരി സുരയുടെ മകളുടെ വിവാഹ സീഡിയാണിത്. പ്രമുഖ സി.പി.എം നേതാക്കൾ ഈ വിവാഹചടങ്ങിൽ പങ്കെടുത്തിരുന്നുവെന്ന്ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.