ചന്ദ്രശേഖരന്‍ വധം: അനുശോചന പ്രമേയത്തിന് അനുമതി നിഷേധിച്ചു

തലശ്ശേരി: ടി.പി. ചന്ദ്രശേഖരൻ വധത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അനുശോചന പ്രമേയത്തെ ചൊല്ലി  തലശ്ശേരി നഗരസഭാ യോഗത്തിൽ വാക്കേറ്റം. സി.പി.എം ഭരണപക്ഷമായ നഗരസഭയിൽ  യു.ഡി.എഫാണ് അനുശോചന പ്രമേയം കൊണ്ടുവന്നത്.
എന്നാൽ, പ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. രാഷ്ട്രീയ കൊലപാതകങ്ങളിൽ അനുശോചനം അവതരിപ്പിക്കാറില്ലെന്നും പുതിയ കീഴ്വഴക്കം സൃഷ്ടിക്കാനാവില്ലെന്നും നഗരസഭാധ്യക്ഷ ആമിന മാളിയേക്കലും ഭരണപക്ഷാംഗങ്ങളും ഒരേ സ്വരത്തിൽ വാദിച്ചു.
സി.പി.എം ഭരിക്കുന്ന കോഴിക്കോട്, കൊയിലാണ്ടി നഗരസഭകളിൽ അനുശോചന പ്രമേയം അംഗീകരിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷം ഉന്നയിച്ചു. എന്നാൽ, കെ.വി. സുധീഷ്, നാൽപാടി വാസു തുടങ്ങിയ സി.പി.എം പ്രവ൪ത്തക൪ കൊല്ലപ്പെട്ടപ്പോഴും തലശ്ശേരി നഗരസഭയിൽ അനുശോചന പ്രമേയം അവതരിപ്പിച്ചിട്ടില്ലെന്നും നഗരസഭാ അധ്യക്ഷ അറിയിച്ചു. തുട൪ന്ന്, ഭരണ-പ്രതിപക്ഷാംഗങ്ങൾ വാക്കേറ്റത്തിലേ൪പ്പെടുകയും പ്രതിപക്ഷം യോഗം ബഹിഷ്കരിക്കുകയുമായിരുന്നു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.