ഇസ്ലാമാബാദ്: പാകിസ്താൻ വ്യോമസേനയുടെ രണ്ട് ചെറുവിമാനങ്ങൾ ദൈനംദിന പരിശീലനത്തിനിടെ കൂട്ടിയിടിച്ച് രണ്ട് പൈലറ്റ് വിദ്യാ൪ഥികളും പരിശീലകരായ രണ്ട് വൈമാനികരും മരിച്ചു. ഇസ്ലാമാബാദിന്റെ വടക്കുപടിഞ്ഞാറുഭാഗത്താണ് അപകടം നടന്നത്. ഒരാഴ്ചക്കിടെ വ്യോമസേനയുടെ രണ്ടാമത്തെ അപകടമാണിത്. അപകടകാരണം വ്യക്തമായിട്ടില്ല. തുട൪ച്ചയായുണ്ടാകുന്ന അപകടങ്ങൾ സുശക്തമെന്നു കരുതിയിരുന്ന വ്യോമസേനാവിമാനവ്യൂഹത്തിന്റെ വിശ്വാസ്യതക്ക് മങ്ങലേൽപിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.