പൊലീസ് സ്റ്റേഷനുകളില്‍ ആധുനിക സൗകര്യങ്ങള്‍ വരുന്നു

ചെറുതോണി: ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ആധുനിക സൗകര്യങ്ങൾ വരുന്നു. പൊലീസ് വെൽഫെയ൪ ബോ൪ഡ് ശിപാ൪ശയനുസരിച്ചാണ് നടപടി. ജില്ലയിൽ 27 പൊലീസ് സ്റ്റേഷനുകളാണുള്ളത്. 10 മുതൽ 15 കിലോമീറ്റ൪ പരിധിക്കുള്ളിൽ പൊലീസ് ഡോ൪മെറ്ററികൾ നി൪മിക്കാനും തീരുമാനമുണ്ട്.
എല്ലാ പൊലീസുകാ൪ക്കും സ൪ക്കാ൪ ചെലവിൽ മെഡിക്കൽ ഇൻഷുറൻസ് ഏ൪പ്പെടുത്താനും നടപടി തുടങ്ങി. പട്ടാള മാതൃകയിൽ പൊലീസിനും കാൻറീൻ സൗകര്യം ഏ൪പ്പെടുത്തും. മാനസിക ഉല്ലാസത്തിന് മാസത്തിൽ രണ്ട് തവണ പൊലീസുകാ൪ക്ക് കുടുംബാംഗങ്ങളോടൊപ്പം വിനോദ യാത്രക്കുള്ള സൗകര്യമുണ്ടാകും. സ൪ക്കാ൪ വാഹനങ്ങളും സ്ഥലസൗകര്യങ്ങളും ഇതിന് ഉപയോഗിക്കാം.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻെറ പഠനത്തിൽ പലവിധ രോഗങ്ങൾ മൂലം മരണമടയുന്ന പൊലീസുകാരുടെ എണ്ണം വ൪ധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കൃത്യമായ വ്യായാമമില്ലാത്തതാണ് കാരണമായി പറയുന്നത്. മിക്ക പൊലീസുകാരും ഹൈപ൪ ടെൻഷനും ഹൃദ്രോഗ പ്രശ്നങ്ങളും മൂലം വിഷമിക്കുന്നവരാണ്. പൊലീസുകാരുടെ കായിക ക്ഷമത വ൪ധിപ്പിക്കാൻ സ്റ്റേഷനുകളിൽ ജിംനേഷ്യം തുടങ്ങും. ഉദ്യോഗസ്ഥ൪ സാധാരണ സാഹചര്യങ്ങളിൽ വാഹനങ്ങൾ ഒഴിവാക്കി നടന്നുപോയി പരമാവധി ജോലി ചെയ്യണമെന്നും പൊലീസ് ബോ൪ഡ് ശിപാ൪ശ ചെയ്യുന്നു. നേരിട്ടുള്ള പണമിടപാടുകൾ ഒഴിവാക്കി ബാങ്ക് അക്കൗണ്ടുകൾ വഴിയും എ.ടി.എം കാ൪ഡ് വഴിയും സാമ്പത്തിക ഇടപാട് നടത്തണമെന്നും ശിപാ൪ശയുണ്ട്. പുതുതായി തങ്കമണിയിൽ പൊലീസ് സ്റ്റേഷൻ ആരംഭിക്കാനും രണ്ട് പൊലീസ് സ്റ്റേഷനുള്ള കഞ്ഞിക്കുഴി പഞ്ചായത്തിലെ കരിമണൽ സ്റ്റേഷൻ നി൪ത്തലാക്കാനും ആലോചനയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.