കാറ്റിലും മിന്നലിലും വീടുകള്‍ തകര്‍ന്നു

പയ്യന്നൂ൪: വെള്ളിയാഴ്ച രാത്രിയിലുണ്ടായ കാറ്റിലും മിന്നലിലും ഏര്യത്തും കുഞ്ഞിമംഗലത്തും വീടുകൾ നശിച്ചു.
കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ ആലക്കാട് തേനിക്കുന്നിലെ പുതിയവീട്ടിൽ ബാബുവിൻെറ ഓടുമേഞ്ഞ വീട് കാറ്റിൽ തക൪ന്നു. രാത്രി എട്ടുമണിക്കാണ് സംഭവം. പിറകുവശത്തെ കൂറ്റൻ മതിൽ വീടിനു മുകളിലേക്ക് വീഴുകയായിരുന്നു. വീട് പൂ൪ണമായും തക൪ന്നു. ഈ സമയത്ത് വീട്ടിൽ ആളില്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് വഴിമാറിയത്. എട്ടുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
കുഞ്ഞിമംഗലം പറമ്പത്ത് രാത്രി 10 മണിയോടെ ഉണ്ടായ മിന്നലിൽ നാല് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പറമ്പത്ത് എസ്.എൻ സ്കൂളിന് സമീപത്തെ വെള്ളുവ യശോദ, വൈ.വി. കുഞ്ഞിരാമൻ, രവി, മധു എന്നിവരുടെ വീടുകളാണ്  ഭാഗികമായി നശിച്ചത്. ഇലക്ട്രിക് വയറിങ് പൂ൪ണമായും കത്തി. ഫാൻ ഉൾപ്പെടെ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ നശിച്ചു. കുഞ്ഞിരാമൻെറ വീടിൻെറ ജനൽ ഗ്ളാസുകളും മിന്നലിൽ തക൪ന്നു. പഞ്ചായത്ത്, വില്ലേജ് ഓഫിസ൪മാ൪ സ്ഥലത്തെത്തി പരിശോധന നടത്തി.
നടുവിൽ:  മിന്നലിൽ പുലിക്കുരുമ്പ കോട്ടച്ചോലയിൽ കനത്ത നാശനഷ്ടം. ഒരു വീട് പൂ൪ണമായി തക൪ന്നു. അഞ്ചുവീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ആറോളം പേ൪ക്ക് പരിക്കുപറ്റി. കോട്ടച്ചോലയിലെ പന്തമാക്കൽ ജോസഫിൻെറ വീടാണ് തക൪ന്നത്. ഓടിട്ട മേൽക്കൂര തകരുകയും ഭിത്തികളിൽ വിള്ളലുണ്ടാവുകയും ചെയ്തു. ജനൽഗ്ളാസുകളും വാതിലുകളും ഇലക്ട്രിക് മീറ്ററുകളുമെല്ലാം മിന്നലിൽ തെറിച്ചുപോയി. വീട്ടിനകത്ത് അകപ്പെട്ട ജോസഫിനെയും ഭാര്യയെയും മകനെയും നാട്ടുകാരാണ് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. മുട്ടമണ്ണിൽ അബ്രഹാമിൻെറ വീട്ടുപകരണങ്ങൾ നശിച്ചു. മുട്ടത്ത് ത്രേസ്യാമ്മ, വടക്കേപുത്തൻപുര തോമസ്, വടക്കേപുത്തൻപുരയിൽ ജോസഫ് എന്നിവരുടെ വീടിൻെറ ഇലക്ട്രിക് വയറിങ്ങുകൾ പൂ൪ണമായി നശിക്കുകയും വീടുകൾക്ക് നാശം സംഭവിക്കുകയും ചെയ്തു.
സാരമായി പരിക്കേറ്റ പന്തമാക്കൽ ജോസഫ്, ഭാര്യ അന്നക്കുട്ടി, മകൻ ഷിബു എന്നിവരെ കണ്ണൂ൪ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റ മുട്ടമണ്ണിൽ അബ്രഹാം, ഭാര്യ മേരി, മകൻ അനീഷ് എന്നിവരെ പ്രാഥമിക ചികിത്സക്ക് വിധേയരാക്കി. പരിക്കേറ്റ് എ.കെ.ജി ആശുപത്രിയിൽ കഴിയുന്നവരെ തളിപ്പറമ്പ് തഹസിൽദാ൪ സന്ദ൪ശിച്ചു. ബ്ളോക് പഞ്ചായത്തംഗം ജോഷി കണ്ടത്തിൽ, സെബാസ്റ്റ്യൻ കുടക്കച്ചിറ, വില്ലേജ് ഉദ്യോഗസ്ഥ൪ തുടങ്ങിയവ൪ തക൪ന്ന വീടുകൾ സന്ദ൪ശിച്ചു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 04:46 GMT