വി.എസ്: ഉചിതമായ തീരുമാനമെടുക്കുമെന്ന് പിണറായി

കോഴിക്കോട്: സി.പി.എം സംസ്ഥാന നേതൃത്വത്തിനെതിരെ മുതി൪ന്ന നേതാവ് വി.എസ് അച്യുതാനന്ദൻ നടത്തിയ പ്രസ്താവന പാ൪ട്ടിക്കുള്ളിൽ ച൪ച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ. പാ൪ട്ടിയുടെ ഉത്തരവാദപ്പെട്ട ഒരു സഖാവും ഇക്കാര്യത്തിൽ പ്രതികരിക്കരുതെന്നും സംഘടനാ പരമായി ഗൗരവപ്പെട്ട വിഷയമാണിതെന്നും അദ്ദേഹം പറഞ്ഞു.


രണ്ട് കാര്യങ്ങളിലാണ് പാ൪ട്ടി പ്രവ൪ത്തക൪ ഇപ്പോൾ ശ്രദ്ധക്കേണ്ടത്. നെയ്യാറ്റിൻ കര ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ പരാജയം ഉറപ്പിക്കുന്ന പ്രവ൪ത്തനത്തിലാണ്  കേന്ദ്രീകരിക്കേണടത്. പാ൪ട്ടിക്കെതിരെ കടന്നാക്രമണത്തിന്റെ തുടക്കം കുറിക്കുന്നതായുള്ള സൂചനകൾ വന്നുകഴിഞ്ഞിട്ടുണ്ട്. ഇതിനെ കരുതിയിരിക്കണം.

ശനിയാഴ്ച രാവിലെ പാ൪ട്ടി നേതൃത്വത്തിനെതിരെ ശക്തമായ ഭാഷയിലാണ് വി.എസ് പ്രതികരിച്ചത്. പിണറായിയെ ഡാങ്കെയോട് ഉപമിച്ച വി.എസ് പാ൪ട്ടിയിൽ 64ലെ പിള൪പ്പിന് സമാനമായ സാഹചര്യമാണ് ഉള്ളതെന്നും തെറ്റിനെതിരെ  പ്രതികരിക്കുന്നവരെ  പുറത്താക്കുകയല്ല ശരിയായ നടപടിയെന്നും തുറന്നടിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.