മലപ്പുറം: മഞ്ചേരി ജനറൽ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. രാജാമണിയുടെ കൈപ്പിഴയും അനാസ്ഥയും മൂലം യുവതിയുടെ ഗ൪ഭപാത്രവും വൻകുടലും നീക്കം ചെയ്യുകയും ഗ൪ഭസ്ഥ ശിശു മരിക്കുകയും ചെയ്ത സംഭവത്തിൽ നടപടി വൈകിയാൽ പ്രക്ഷോഭം തുടങ്ങുമെന്ന് ബന്ധുക്കൾ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
വള്ളുവമ്പ്രം സ്വദേശിനി ലുബ്ന നാലുമാസം ഗ൪ഭിണിയായിരിക്കെ ഗ൪ഭസ്ഥ ശിശുവിൻെറ കിടപ്പും ശരീര ഘടനയും അപകടാവസ്ഥയിലാണെന്ന് പറഞ്ഞ് ഗ൪ഭം എടുത്തുകളയാൻ ഡോ. രാജാമണി നി൪ദേശിക്കുകയായിരുന്നു.
തുട൪ന്ന് യുവതിയെ ജൂലൈ 29ന് മഞ്ചേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രസവിക്കാനുള്ള മരുന്ന് മൂന്നുതവണ നൽകിയതിനെ തുട൪ന്ന് അമിത രക്തസ്രാവമുണ്ടാവുകയും പ്ളാസൻറ പുറത്തുവന്ന് കുടൽ പൊട്ടുകയും ചെയ്തു.
അത്യാസന്ന നിലയിലായ യുവതിയെ കോഴിക്കോട് മെഡിക്കൽകോളജ് ആശുപത്രിയിൽ എത്തിച്ച് ഡോ. ഖദീജ മുംതാസിൻെറ നേതൃത്വത്തിൽ ഗ൪ഭപാത്രവും കുടലും പുറത്തെടുത്ത് ജീവൻ രക്ഷിക്കുകയായിരുന്നു.
കിടപ്പിലായ യുവതി മുഖ്യമന്ത്രിയുടെ സുതാര്യ കേരളം പരിപാടിയിലേക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആരോഗ്യ വിജിലൻസ് വിഭാഗം സംഭവം അന്വേഷിച്ച് ഡോക്ടറുടെ അനാസ്ഥയാണ് യുവതിയുടെ ജീവിതം തകരാറിലാക്കിയതെന്നും വകുപ്പുതല നടപടി വേണമെന്നും റിപ്പോ൪ട്ട് നൽകിയിരുന്നു.
20 വയസുമാത്രമേ പ്രായമുള്ളൂ എന്നതുകൂടി പരിഗണിച്ച് മതിയായ നഷ്ടപരിഹാരം നൽകാനും നി൪ദേശിച്ചിരുന്നു. റിപ്പോ൪ട്ട് സമ൪പ്പിച്ചിട്ട് മാസങ്ങളായെങ്കിലും നഷ്ടപരിഹാരം പോലും നൽകാൻ തയാറാവാത്ത അധികൃതരുടെ നടപടി പ്രതിഷേധാ൪ഹമാണെന്ന് ബന്ധുക്കൾ കുറ്റപ്പെത്തി.
നഷ്ടപരിഹാരം വൈകുന്നപക്ഷം പ്രക്ഷോഭം തുടങ്ങുമെന്നും ബന്ധുക്കൾ പറഞ്ഞു. സഹോദരൻ മുഹമ്മദ് റാഫി, കുഴിക്കാട്ട് അബുഹാജി, എം.ടി. മുഹമ്മദ് വള്ളുവമ്പ്രം, നിയാസ് പറമ്പൻ, എൻ.എം. സക്കീ൪ ഹുസൈൻ എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.