അന്വേഷണം വഴിതിരിച്ചുവിടുന്നത് പിണറായി -ചെന്നിത്തല

കാസ൪കോട്: ചന്ദ്രശേഖരൻ വധത്തിൽ അന്വേഷണം വഴിതിരിച്ചുവിടുന്നത് പിണറായി വിജയനാണെന്നും ഇതിനെതിരെ സി.പി.എമ്മിൽതന്നെ കലാപം ഉയ൪ന്നിട്ടുണ്ടെന്നും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ആരോപിച്ചു.
വ്യക്തമായ സൂചനകളുടെ അടിസ്ഥാനത്തിലാണ് ഈ കൊലപാതകത്തിൽ സി.പി.എമ്മിന് പങ്കുണ്ടെന്ന് താൻ പറയുന്നത്. ചന്ദ്രശേഖരനെ വെള്ള പുതപ്പിച്ച് കിടത്തുമെന്ന് സി.പി.എം നേതാക്കൾ ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാര്യം സ്ഥലത്തെ കോൺഗ്രസ്, റവലൂഷനറി മാ൪ക്സിസ്റ്റ് പാ൪ട്ടി പ്രവ൪ത്തക൪ എന്നെ അറിയിച്ചിരുന്നു. സി.പി.എമ്മിന്റെ പാ൪ട്ടി കോടതിയാണ് ചന്ദ്രശേഖരന് കൊല വിധിച്ചത്. ലോകത്തെ എല്ലാ സുഗന്ധങ്ങളുമുപയോഗിച്ച് കഴുകിയാലും ചന്ദ്രശേഖരൻ വധത്തിൽ സി.പി.എമ്മിന്റെ കൈയിലെ കറ പോവില്ല. ചെന്നിത്തല പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.