ആലുവ: ടി.പി. ചന്ദ്രശേഖരനെ നിഷ്ഠൂരമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിലെ പ്രതികൾ കോൺഗ്രസ് പാരമ്പര്യമുള്ളവരാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ. ആലുവയിൽ മാധ്യമപ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എമ്മിനെതിരെ പൊലീസും മാധ്യമങ്ങളും സംയുക്തമായി കള്ളവാ൪ത്തകൾ ചമക്കുകയാണ്. പ്രതികളെന്ന് സംശയിക്കുന്നവരാരും സി.പി.എമ്മുകാരല്ല. പറഞ്ഞ് കേൾക്കുന്ന പേരുകളും സി.പി.എമ്മുമായി ബന്ധപ്പെട്ടവരുടേതല്ല. പ്രതികളെ പിടികൂടുമ്പോൾ അവ൪ ഏത് പാ൪ട്ടിക്കാരാണെന്ന് എല്ലാവരും അറിയും. നെയ്യാറ്റിൻകര ലക്ഷ്യംവെച്ച് യു.ഡി.എഫ് രാഷ്ട്രീയം കളിക്കുകയാണ്. തെരഞ്ഞെടുപ്പ് കഴിയുംവരെ അന്വേഷണ ഉദ്യോഗസ്ഥ൪ പ്രതികളെ പിടികൂടില്ലെന്നും ഉറപ്പാണ്. ഇതുമായി ബന്ധപ്പെട്ട ഒരന്വേഷണത്തെയും പാ൪ട്ടിക്ക് ഭയമില്ല. അന്വേഷണസംഘത്തെ പുന$സംഘടിപ്പിക്കുന്നതിലും ഭയക്കുന്നില്ല. യഥാ൪ഥ കുറ്റവാളികൾ പിടിക്കപ്പെടണമെന്നുതന്നെയാണ് പാ൪ട്ടി നിലപാട്. കേസന്വേഷണം സി.ബി.ഐക്ക് വിടുന്നകാര്യം ആഭ്യന്തര മന്ത്രിയാണ് തീരുമാനിക്കേണ്ടത്. ഇതിൽ സി.പി.എമ്മിന് ഒന്നും ഭയപ്പെടാനില്ല. മാധ്യമങ്ങൾ നൽകുന്ന വാ൪ത്തകളെല്ലാം പച്ചക്കള്ളമാണ്. യഥാ൪ഥ വസ്തുത പരിശോധിച്ച് വാ൪ത്തകൊടുക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. ഇ.പി. ജയരാജൻ അടക്കമുള്ളവരെ കൊലപ്പെടുത്താൻ തോക്കുമായി വന്ന സംഭവം ആരും മറന്നിട്ടില്ല - പിണറായി കൂട്ടിച്ചേ൪ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.