വാഷിങ്ടൺ : പുതിയ ഫ്രഞ്ച് പ്രസിഡൻറ് ഫ്രാങ്സ്വാ ഓലൻഡിനെ ബറാക് ഒബാമ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചു. ഈ മാസാവസാനം അമേരിക്കയിലെത്താനാണ് ക്ഷണം.
തെരഞ്ഞെടുപ്പ് ഫലമറിഞ്ഞയുടനെ ഒബാമ ഫോണിൽ വിളിച്ച് ഓലൻഡിനെ അഭിനന്ദിച്ചു. സാമ്പത്തിക,സുരക്ഷ മേഖലയിലെ പ്രതിസന്ധികൾ ഇരു രാജ്യങ്ങളും കൈമാറുന്ന തരത്തിൽ ബന്ധങ്ങൾ ഊഷ്മളമാവുമെന്ന് പ്രതീക്ഷിക്കുന്നതായി ഒബാമ അറിയിച്ചതായി വൈറ്റ് ഹൗസ് വക്താവ് വ്യക്തമാക്കി .
ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ദൃഢമായ ബന്ധത്തിൻെറ ആവശ്യവും ഒബാമ എടുത്തുപറഞ്ഞു.
വൈറ്റ് ഹൗസ് യോഗത്തിന് മുമ്പ് ഇരുരാജ്യങ്ങളും തമ്മിൽ മറ്റൊരു കൂടിക്കാഴ്ചക്ക് ഒബാമ പദ്ധതിയിട്ടിരുന്നു.
18,19 തീയതികളിൽ നടക്കുന്ന ജി 8 ഉച്ചകോടിക്ക് അമേരിക്ക ആതിഥേയത്വം വഹിക്കുന്നുണ്ട്. യൂറോപ്പിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായ ഫ്രാൻസ് നേരിടുന്ന കടുത്ത സാമ്പത്തിക പ്രശ്നങ്ങളിൽനിന്ന് കരകയറാൻ തെരഞ്ഞെടുപ്പു ഫലം സഹായകമാകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.