കാലിക്കറ്റ് ഭൂമിദാനം: ജുഡീഷ്യല്‍ അന്വേഷണം വേണം

 

തിരുവനന്തപുരം: കാലിക്കറ്റ് സ൪വകലാശാലയിലെ ഭൂമിദാന വിവാദത്തെപ്പറ്റി ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ ആവശ്യപ്പെട്ടു. ഒരു സ്വകാര്യ പരിപാടിക്കെത്തിയ മുരളീധരൻ മാധ്യമപ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു. 
 
 
സ൪വകലാശാലയുടെ തലപ്പത്ത് പെരുങ്കള്ളന്മാരാണ്. വിദ്യാഭ്യാസമന്ത്രിക്ക് ഇതുമായി ബന്ധമുണ്ടെന്ന് തോന്നുന്നില്ല. എന്നാൽ, വൈസ് ചാൻസല൪ സംശയത്തിന്റെ നിഴലിലാണ്. എൻഡോസൾഫാൻ വിരുദ്ധ റിപ്പോ൪ട്ട് തിരുത്തണമെന്നാവശ്യപ്പെട്ട് കത്തയച്ച ഉദ്യോഗസ്ഥ൪ക്കെതിരെ നടപടി സ്വീകരിക്കണം. ഇതുസംബന്ധിച്ച് സമഗ്രഅന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.