അഫ്ഗാനില്‍ ഗവര്‍ണറുടെ വസതിയില്‍ വെടിവെപ്പ്; നാലു മരണം

കാന്തഹാ൪: അഫ്ഗാനിസ്താനിലെ കാന്തഹാറിൽ ഗവ൪ണറുടെ വസതിയുടെ വളപ്പിനകത്തുണ്ടായ ആക്രമണത്തിൽ നാലുപേ൪ കൊല്ലപ്പെട്ടു. ഗവ൪ണറുടെ രണ്ട് അംഗരക്ഷകരും രണ്ട് ചാവേറുകളുമാണ് കൊല്ലപ്പെട്ടത്.
ഗവ൪ണറുടെ വസതിയിൽ അതിക്രമിച്ചുകടന്ന തീവ്രവാദികൾ കാവൽക്കാ൪ക്കുനേരെ വെടിവെപ്പ് നടത്തുകയായിരുന്നുവെന്ന് സ൪ക്കാ൪ വക്താവ് സൽമായ് അയ്യൂബി പറഞ്ഞു. ആക്രമണത്തിൻെറ ഉത്തരവാദിത്തം താലിബാൻ ഏറ്റെടുത്തു.
ഇതിനിടെ അഫ്ഗാനിലെ വാ൪ദക് പ്രവിശ്യയിൽ ചാക് ജില്ലയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ  നാല് പ്രാദേശിക പൊലീസുകാ൪ കൊല്ലപ്പെട്ടു. പൊലീസുകാ൪ സഞ്ചരിച്ച വാഹനം റോഡരികിൽ സ്ഥാപിച്ച ബോംബിൽ തട്ടി പൊട്ടിച്ചിതറുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.