റായ്പൂ൪ (ഛത്തിസ്ഗഢ്): തടങ്കലിലുള്ള സുക്മ ജില്ലാ കലക്ട൪ അലക്സ് പോൾ മേനോന്റെ മോചനത്തിന് മാവോയിസ്റ്റുകൾ ഉന്നയിച്ച ഉപാധികൾ സംബന്ധിച്ച് സ൪ക്കാറിന്റെ നിലപാട് അറിയിക്കണമെന്ന് മാവോയിസ്റ്റുകൾ ഇ-മെയിൽ സന്ദേശത്തിൽ ആവശ്യപ്പെട്ടു.
മോചനത്തിന് അനുവദിച്ച സമയപരിധി ദീ൪ഘിപ്പിക്കണമെന്ന സ൪ക്കാ൪ ആവശ്യം പരിഗണിക്കണമെങ്കിൽ വിശദീകരണം അനിവാര്യമാണ്. കലക്ടറെ മോചിപ്പിക്കാൻ 17 മാവോയിസ്റ്റുകളെ ജയിലിൽനിന്ന് വിടണമെന്നാണ് ആവശ്യം. കൂടാതെ 'ഓപറേഷൻ ഗ്രീൻഹണ്ട്' എന്ന പേരിൽ നടക്കുന്ന മാവോയിസ്റ്റ് വേട്ട നി൪ത്തണമെന്നും സുരക്ഷാസേനയെ ബാരക്കിലേക്ക് തിരിച്ചുവിളിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ബന്ദിപ്രശ്നം സ൪ക്കാ൪ തുടക്കംമുതൽ നിസ്സാരവത്കരിക്കുകയാണെന്നും അവ൪ കുറ്റപ്പെടുത്തി.
കലക്ടറെ ബന്ധിയാക്കാനുള്ള മറ്റു ചില കാരണങ്ങളും മാവോയിസ്റ്റുകൾ രണ്ടാമത്തെ ഇ-മെയിൽ സന്ദേശത്തിൽ വിശദീകരിച്ചിട്ടുണ്ട്. സുക്മ പൊലീസ് ഒരു യുവാവിനെ കൊന്ന ശേഷം ആത്മഹത്യയാണെന്ന് വ്യാഖ്യാനിച്ചത് കലക്ട൪ അലക്സ് പോളിന്റെ ഭരണത്തിനു കീഴിലായിരുന്നു. പൊലീസ് ജനങ്ങളെ നിരന്തരം പീഡിപ്പിച്ചിരുന്നതായും സന്ദേശത്തിൽ പറഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.