മോഡിക്ക് വിസ നിഷേധം: നയം മാറ്റമില്ലെന്ന് യു.എസ്

വാഷിങ്ടൺ: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് വിസ നിഷേധിച്ച  നയത്തിൽ  മാറ്റമില്ലെന്ന് അമേരിക്കൻ ആഭ്യന്തര വക്താവ് വിക്ടോറിയ നുലന്റ്.  തീരുമാനം മാറ്റണമെന്ന് അമേരിക്കൻ കോൺഗ്രസിലെ ഒരംഗം  യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ളിന്റന് എഴുതിയെന്ന വാ൪ത്തയോട് പ്രതികരിക്കയായിരുന്നു അവ൪. വിസ പ്രശ്നത്തിൽ അമേരിക്കയുടെ പ്രഖ്യാപിത നിലപാടുകൾ മാറ്റേണ്ട സാഹചര്യമില്ലെന്ന് അവ൪   വാ൪ത്താസമ്മേളനത്തിൽ വ്യക്തമാക്കി.

പുതിയ വാ൪ത്തകളെ തുട൪ന്ന് മോഡിക്ക് വിസ നൽകരുതെന്ന് യു.എസിലെ മുസ്ലിം സമൂഹം സ൪ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. യു.എസിലെ കുടിയേറ്റ-പൗരത്വ നിയമപ്രകാരം മതസ്വാതന്ത്രൃത്തെ ഹനിക്കുന്ന ഗൗരവമായ കുറ്റംചെയ്ത വിദേശികൾക്ക് രാജ്യത്തേക്ക് പ്രവേശം അനുവദിക്കാനാവില്ല.  ഗുജറാത്ത് വംശഹത്യയുടെ പശ്ചാത്തലത്തിൽ ഈ ചട്ടം ചൂണ്ടിക്കാട്ടിയാണ് 2005ൽ  അമേരിക്ക മോഡിക്ക് വിസ നിഷേധിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.