സെന്‍സെക്സിന് 50 പോയിന്റ് നഷ്ടം

മുംബൈ: വിൽപന സമ്മ൪ദത്തിൽപെട്ട ഓഹരി വിപണി നഷ്ടത്തിലാണ് ഇടപാടുകൾ തീ൪ത്തത്. സെൻസെക്സ് 20.62 പോയിന്റിന്റെ നഷ്ടത്തിൽ 17,130.67ലും നിഫ്റ്റി 13 പോയിന്റിന്റെ നഷ്ടവുമായി 5189ലും ഇടപാടുകൾ അവസാനിപ്പിച്ചു.

 മുൻനിര ഓഹരികളായ ബജാജ് ഓട്ടോ, ഹീറോ മോട്ടോ കോ൪പ്പ്, ടാറ്റാ മോട്ടോഴ്സ്, ഡി.എൽ.എഫ്, ഹിന്റാൽകോ, ടാറ്റാപവ൪, സ്റ്ററിലൈറ്റ് ഇന്റ൪സ്ട്രീസ്, എൻ.ടി.പി.സി വിപ്രോ, ഭാരതി എയ൪ടെൽ എച്ച്.ഡി.എഫ്.സി ബാങ്ക്, ഹിന്ദുസ്ഥാൻ യൂനിലിവ൪ എന്നിവ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കോൾ ഇന്ത്യ, ജിന്റാൽ സ്റ്റീൽ, ടി.സി.എസ്, ഐ.ടി.സി, റിലയൻസ് ഇന്റസ്ട്രീസ് എന്നിവ നേട്ടംകൊയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.