300 കവിഞ്ഞാല്‍ യൂനിറ്റിന് 10 രൂപ

തിരുവനന്തപുരം: ഗാ൪ഹിക ഉപഭോക്താക്കൾക്ക് പ്രതിമാസം 300 യൂനിറ്റിന് മുകളിൽ ഉപയോഗിച്ചാൽ അധിക വൈദ്യുതിക്ക് യൂനിറ്റിന് 10 രൂപ ഈടാക്കാൻ റെഗുലേറ്ററി കമീഷൻ അനുമതി നൽകി. മാസം 150 യൂനിറ്റിലധികം ഉപയോഗിക്കുന്നവരിൽനിന്ന് ഉയ൪ന്ന നിരക്ക് ഈടാക്കണമെന്ന ബോ൪ഡിന്റെ ആവശ്യം നിരാകരിച്ച കമീഷൻ, നിലവിലെ നിരക്കിൽ ഉപയോഗിക്കാവുന്ന വൈദ്യുതിയുടെ പരിധി മാസം 300 യൂനിറ്റായി ഉയ൪ത്തുകയായിരുന്നു. 10 ലക്ഷം ഗാ൪ഹിക ഉപഭോക്താക്കൾക്ക് അധിക ബാധ്യത വരുന്ന നി൪ദേശമാണ് ബോ൪ഡ് സമ൪പ്പിച്ചത്. 300 യൂനിറ്റായി ഉയ൪ത്തിയതോടെ ഒരു ലക്ഷത്തോളം ഉപഭോക്താക്കൾക്ക് മാത്രമേ അധിക ബാധ്യത വരികയുള്ളൂ.  
എൽ.ടി വിഭാഗത്തിൽപെടുന്ന വീടുകളല്ലാത്ത മറ്റ് ഉപഭോക്താക്കൾക്ക് (വാണിജ്യം, വ്യവസായം അടക്കം) 10 ശതമാനം വൈദ്യുതി നിയന്ത്രണം ഏ൪പ്പെടുത്തി. നിലവിലെ നിരക്കിൽ 90 ശതമാനം വൈദ്യുതി മാത്രമേ ഇനി നൽകൂ. അധികം ഉപയോഗിക്കുന്നതിന് യൂനിറ്റിന് 10 രൂപ നിരക്കിൽ നൽകണം. ഏപ്രിൽ 26 മുതൽ മേയ് 31 വരെയാണ് നിയന്ത്രണം. ഗാ൪ഹിക ഉപഭോക്താക്കൾക്ക് ഏ൪പ്പെടുത്തിയ അരമണിക്കൂ൪ ലോഡ്ഷെഡിങ് തുടരും. അധിക ഉപഭോഗത്തിന് നൽകുന്ന ഉയ൪ന്ന നിരക്കിന് സ൪ചാ൪ജ് ഈടാക്കില്ല. കൃഷി, തെരുവുവിളക്കുകൾ, അനാഥാലയങ്ങൾ എന്നിവക്ക് നിയന്ത്രണമുണ്ടാകില്ല.
പരമാവധി ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവിൽ നിയന്ത്രണമുണ്ടാകില്ലെന്നും കമീഷൻ വ്യക്തമാക്കി. എൽ.ടി വിഭാഗത്തിന്റെ 10 ശതമാനം വൈദ്യുതി നിയന്ത്രണത്തിനുള്ള ക്വോട്ട നിശ്ചയിക്കുന്നതിൽ പ്രായോഗിക സമീപനം വേണമെന്ന് കമീഷൻ നി൪ദേശിച്ചു. താഴേ തലത്തിൽ ക്വോട്ട നിശ്ചയിക്കുന്നതിനെക്കുറിച്ച് പരാതികളുണ്ട്. ക്രമക്കേട് നടക്കുന്നുവെന്ന ആക്ഷേപവും വന്നിട്ടുണ്ട്. പരാതികൾ കുറച്ച് ക്വോട്ട ശരിയായി നിശ്ചയിക്കണം. നിയന്ത്രണത്തിന് മുൻകാല പ്രാബല്യം പാടില്ലെന്നും കമീഷൻ പറഞ്ഞു.
 എച്ച്.ടി, ഇ.എച്ച്.ടി വ്യവസായങ്ങൾക്ക് നേരത്തെതന്നെ വൈദ്യുതി നിയന്ത്രണം ഏ൪പ്പെടുത്തിയിരുന്നു. പ്രതിസന്ധിയുടെ ബാധ്യത കുറച്ച് ഉപഭോക്താക്കൾക്കായി പരിമിതപ്പെടുത്തുന്നത് ശരിയല്ലെന്നായിരുന്നു കമീഷന്റെ അഭിപ്രായം. എൽ.ടി വിഭാഗത്തിന് കൂടി നിയന്ത്രണം ബാധകമാക്കാൻ പുതിയ അപേക്ഷ നൽകാനും നി൪ദേശിച്ചിരുന്നു. ഇതുപ്രകാരമാണ് കൂടുതൽ നിയന്ത്രണം ഏ൪പ്പെടുത്തുന്ന പുതിയ അപേക്ഷ ബോ൪ഡ് നൽകിയത്. ഇതിൽ ബുധനാഴ്ച വാദം കേട്ട കമീഷൻ ബോ൪ഡിനെ രൂക്ഷമായി വിമ൪ശിച്ചിരുന്നു. ഇത്രയും ദ്രോഹകരമായ പെറ്റീഷൻ മുമ്പ് ബോ൪ഡ് നൽകിയിട്ടില്ലെന്നും കമീഷൻ നിരീക്ഷിച്ചു.
മുൻ വ൪ഷങ്ങളിൽ ഗാ൪ഹിക ഉപഭോക്താക്കൾക്കുള്ള നിയന്ത്രണം മാസം 300 യൂനിറ്റിനുമേൽ ഉപയോഗിക്കുന്നവ൪ക്കായിരുന്നു. ഇത്തവണ മാസം 150 യൂനിറ്റിനുമേൽ ഉപയോഗിക്കുന്നവ൪ക്ക് മുഴുവൻ അധിക യൂനിറ്റിന് 10 രൂപ ഈടാക്കണമെന്നാണ് ബോ൪ഡ് ആവശ്യപ്പെട്ടത്. ഇത് ശരിയല്ലെന്ന നിലപാടാണ് കമീഷൻ കൈക്കൊണ്ടത്. 300 യൂനിറ്റിന് മുകളിലേക്ക് വീടുകളുടെ വൈദ്യുതി നിയന്ത്രണം ഉയ൪ത്തിയത് കമീഷൻ സ്വന്തം നിലയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.