ഗീലാനി രാജിവെക്കേണ്ടെന്ന് പാക് മന്ത്രിസഭ

ഇസ്ലാമാബാദ്: കോടതിയലക്ഷ്യ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ പാകിസ്താൻ പ്രധാനമന്ത്രി യൂസുഫ് റാസ ഗീലാനി രാജി വെക്കേണ്ടതില്ലെന്ന് പാക് മന്ത്രി സഭ. ഗീലാനിയുടെ മേലുള്ളത് ക്രിമിനൽ കേസല്ലെന്നും മന്ത്രിസഭ ചൂണ്ടിക്കാട്ടി.

 കോടതിയലക്ഷ്യ കേസിൽ ഗീലാനി കുറ്റക്കാരനാണെന്ന് പാക് സുപ്രീംകോടതി കണ്ടെത്തിയിരുന്നു. പ്രസിഡണ്ട് ആസിഫലി സ൪ദാരിക്കെതിരായ അഴിമതി കേസുകൾ വീണ്ടും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സ്വിറ്റ്സ൪ലാന്റ് അധികൃത൪ക്ക് കത്തെഴുതണമെന്ന കോടതി ഉത്തരവ് നടപ്പാക്കിയില്ല എന്നതായിരുന്നു ഗീലാനിക്കെതിരായ കുറ്റം.

കേസിൽ കുറ്റക്കാരനായ പ്രധാനമന്ത്രി പ്രതീകാത്മകമായി കോടതി പിരിയും വരെ 30 സെക്കന്റ് സമയം ജയിൽ ശിക്ഷ അനുഭവിക്കണമെന്നതായിരുന്നു സുപ്രീംകോടതി വിധി. ജസ്റ്റിസ് നാസിറുൽ മുൽകിന്റെ അധ്യക്ഷതയിലുള്ള ഏഴംഗ ബെഞ്ച് ആണ് വിധി പ്രസ്താവിച്ചത്. വിധി പ്രസ്താവിക്കുന്ന സമയത്ത് ഗീലാനി കോടതിയിൽ ഹാജരായിരുന്നു. പ്രതിയായ പ്രധാനമന്ത്രി നി൪ബന്ധമായും കോടതിയിൽ ഹാജരായിരിക്കണമെന്ന് ചൊവ്വാഴ്ച ജഡ്ജി നാസിറുൽ മുൽക് നി൪ദേശിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.