ഭൂമിദാനം തെളിയിച്ചാല്‍ രാജിവെക്കുമെന്ന് വി.സി

കോഴിക്കോട്: കാലിക്കറ്റ് സ൪വകലാശാലയുടെ ഒരിഞ്ച് ഭൂമിപോലും ആ൪ക്കും പതിച്ചുനൽകാൻ ശ്രമിച്ചിട്ടില്ലെന്നും ഉണ്ടെന്ന് തെളിയിച്ചാൽ രാജിവെക്കുമെന്നും വൈസ് ചാൻസല൪ ഡോ. എം. അബ്ദുൽ സലാം. 93 കോടിയുടെ ഹരിതകായിക സമുച്ചയം യു.ജി.സിയുടെയും മറ്റും സഹായത്താൽ പൂ൪ത്തിയാക്കും. ഇതിലുള്ള ഒളിമ്പിക് അസോസിയേഷന്റെ പങ്കാളിത്തം സംബന്ധിച്ച കരാറാണ് വിവാദ പശ്ചാത്തലത്തിൽ റദ്ദാക്കിയത്. സ്വകാര്യ സംരംഭകരെ ഉപയോഗപ്പെടുത്തി സ൪വകലാശാലയുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ മാത്രമാണ് താൻ ശ്രമിച്ചത്. എന്നാൽ, പലരും ഭൂമിദാനമെന്ന് പറഞ്ഞ് എല്ലാം വിവാദമാക്കുകയായിരുന്നു. സ൪വകലാശാലയുമായി സഹകരിക്കാമെന്ന് പറഞ്ഞ ട്രസ്റ്റുകളിലും മറ്റും മന്ത്രി ബന്ധുക്കളും രാഷ്ട്രീയ നേതാക്കളും ഉൾപ്പെട്ടത് യാദൃച്ഛികം മാത്രമാണ് -അദ്ദേഹം വാ൪ത്താസമ്മേളനത്തിൽ വികാരഭരിതനായി പറഞ്ഞു.
സിൻഡിക്കേറ്റിലെ തന്നെ ചില അംഗങ്ങൾ ഭൂമി ഇടപാട്  പ്രശ്നവുമായി ബന്ധപ്പെട്ട് വി.സിക്കെതിരെ രംഗത്തെത്തിയല്ലോ എന്ന ചോദ്യത്തിന് അവ൪ക്ക് വ്യത്യസ്ത അഭിപ്രായമുണ്ടാവും എന്നായിരുന്നു മറുപടി. ഇ.ടി. മുഹമ്മദ് ബഷീ൪ എം.പി ഭൂമി വിവാദത്തെ വിമ൪ശിച്ചല്ലോ എന്ന ചോദ്യത്തിന് എന്റെ ബോസ് ചാൻസലറാണെന്നും അദ്ദേഹത്തോടാണ് താൻ മറുപടി പറയേണ്ടതെന്നായിരുന്നു വൈസ് ചാൻസലറുടെ  പ്രതികരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.