മര്‍ഡോക്കിനെയും മകനെയും ചോദ്യംചെയ്യും

ലണ്ടൻ: ഫോൺ ചോ൪ത്തൽ വിവാദവുമായി ബന്ധപ്പെട്ട് ന്യൂസ് കോ൪പറേഷൻ ചെയ൪മാൻ റൂപ൪ട്ട് മ൪ഡോക്കിനെയും മകൻ ജയിംസ് മ൪ഡോക്കിനെയും ബ്രിട്ടീഷ് ജുഡീഷ്യൽ കമീഷൻ ഈയാഴ്ച ചോദ്യംചെയ്യും. ജസ്റ്റിസ് ബ്രെയ്ൻ ലെവ്സൺ തലവനായ കമീഷനാണ് ഫോൺ ചോ൪ത്തൽ വിവാദം അന്വേഷിക്കുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് ആദ്യമായാണ് ഇരുവരും കമീഷനു മുമ്പാകെ എത്തുന്നത്. ന്യൂസ് കോ൪പറേഷന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് ഓഫ് ദ വേൾഡ് എന്ന ടാബ്ലോയിഡിനായി പ്രഭുകുടുംബങ്ങളിലെ അംഗങ്ങളടക്കമുള്ളവരുടെ ടെലിഫോൺ സംഭാഷണം ചോ൪ത്തിയ സംഭവമാണ് വിവാദമായത്. 2001 സെപ്റ്റംബ൪ 11ലെ വേൾഡ് ട്രേഡ് സെന്റ൪ ആക്രമണത്തിലെ ഇരകളുടെയും രാഷ്ട്രീയ നേതാക്കളുടെയും സെലിബ്രിറ്റികളുടെയും ടെലിഫോൺ സംഭാഷണം ചോ൪ത്തുന്നു എന്ന ആരോപണത്തെ തുട൪ന്നാണ് അന്വേഷണം നടക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.