േരക്ഷാസമിതിയിലെ പരിഷ്കാരങ്ങള്‍ ഇന്ത്യയുടെ പ്രതീക്ഷ വര്‍ധിപ്പിക്കും-ബാന്‍ കി മൂണ്‍

യുനൈറ്റഡ് നേഷൻസ്: ഐക്യരാഷ്ട്രസഭയിലെ സുരക്ഷാസമിതിയിൽ നടപ്പാക്കാൻ പോവുന്ന പരിഷ്കാരങ്ങൾ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളുടെ പ്രതീക്ഷ വ൪ധിപ്പിക്കുമെന്ന് ഐക്യരാഷ്ട്രസഭ ജനറൽ സെക്രട്ടറി ജനറൽ ബാൻ കി മൂൺ അഭിപ്രായപ്പെട്ടു. മാറ്റങ്ങൾ നടപ്പാവുന്നതോടെ ഇന്ത്യക്ക് സ്ഥിരാംഗങ്ങളെപോലെ വലിയ പ്രാധാന്യം കൈവരും. മൂന്നു ദിവസം നീളുന്ന ഇന്ത്യ സന്ദ൪ശനത്തിന്റെ ഭാഗമായി പി.ടി.ഐ ക്കു നൽകിയ അഭിമുഖത്തിനിടെയാണ് ബാൻ കി മൂൺ ഇക്കാര്യം വ്യക്തമാക്കിയത്. യു.എസിൽ നിന്ന് ബാൻ കി മൂൺ ചൊവ്വാഴ്ച യാത്ര തിരിച്ചു.
പ്രധാനമായും ന്യൂദൽഹിയും മുംബൈയുമാണ് അദ്ദേഹം സന്ദ൪ശിക്കുക. ന്യൂദൽഹിയിൽ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങുമായും മുതി൪ന്ന രാഷ്ട്രീയ നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ജാമിഅ ഇസ്ലാമിയ യൂനിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ് ഡിഗ്രിയും അദ്ദേഹം സ്വീകരിക്കും.  
മുംബൈയിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥീരാജ്് ചവാനുമായും റിലയൻസ് ഇൻഡസ്ട്രീസ് ചെയ൪മാൻ മുകേഷ് അംബാനിയുമായും കൂടിക്കാഴ്ച നടത്തും. ഇന്ത്യയും പാകിസ്താനും തമ്മിൽ സമീപകാലത്ത് നടത്തിയ സമാധാന ച൪ച്ചകൾ ക്രിയാത്മകവും പ്രോത്സാഹനജനകവുമാണെന്ന്  ബാൻ കി മൂൺ പറഞ്ഞു. മേഖലയിലെ സമാധാനത്തിന് ഇരുരാജ്യങ്ങൾക്കും ഒട്ടേറെ പങ്കുവഹിക്കാൻ കഴിയുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.