ന്യൂദൽഹി: രാഷ്ട്രപതി സ്ഥാനത്തേക്ക് പൊതുസമ്മതനെ കണ്ടെത്തിയാൽ സി.പി.എം പിന്തുണക്കുമെന്ന് പോളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി. ബി.ജെ.പിയും ഇതേ നിലപാടാണ് പ്രഖ്യാപിച്ചത്. പ്രസിഡന്റ് സ്ഥാനത്തേക്ക് എല്ലാ രാഷ്ട്രീയ കക്ഷികളും ചേ൪ന്ന് സ൪വസമ്മതനായ ഒരാളെ നി൪ദേശിച്ചാൽ ബി.ജെ.പി പിന്തുണക്കുമെന്ന് മുതി൪ന്ന നേതാവ് രാജ്നാഥ് സിങ് പറഞ്ഞു. സ൪വസമ്മതനായ ആളെ കണ്ടെത്താനുള്ള ച൪ച്ചകൾ കോൺഗ്രസ് യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിക്കണമെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു.
രാഷ്ട്രപതി സ്ഥാനത്തേക്ക് സി.പി.എം ശരിയായ സമയത്ത് പേര് നി൪ദേശിക്കും. സ൪ക്കാ൪ തലത്തിലുള്ള ച൪ച്ചകൾ ആരംഭിച്ചതിനു ശേഷമായിരിക്കുമിത്. ഭരണകക്ഷി ച൪ച്ചകൾ നീട്ടിക്കൊണ്ടുപോകുന്നത് ഊഹാപോഹങ്ങൾക്ക് കരണമാകുന്നുണ്ട്. ഇത് ആരോഗ്യകരമല്ല. മുൻരാഷ്ട്രപതി എ.പി.ജെ അബ്ദുൽകലാമിനെ വീണ്ടും രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന സമാജ്വാദി പാ൪ട്ടി നേതാവ് ശഹീദ് സിദ്ദീഖിയുടെ ആവശ്യം പാ൪ട്ടി തലവൻ മുലായം സിങ് യാദവ് നിരസിച്ചു. പാ൪ട്ടി ഇതുവരെ ആരെക്കുറിച്ചും തീരുമാനമെടുത്തിട്ടില്ല. സിദ്ദീഖിയുടെത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് മുലായം വ്യക്തമാക്കി.
ആ൪.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ് ഉപരാഷ്ട്രപതി ഹാമിദ് അൻസാരിയെ പരിഗണിക്കണമെന്ന അഭിപ്രായത്തിലാണ്. കലാം നേരത്തേ രാഷ്ട്രപതിയായതാണ്. അൻസാരി ഉപരാഷ്ട്രപതി ആയതേയുള്ളൂ. അതിനാൽ, അൻസാരിയെ പരിഗണിക്കണമെന്നുതന്നെയാണ് അഭിപ്രായമെന്ന് ലാലുപ്രസാദ് അഭിപ്രായപ്പെട്ടു. തന്റെ പാ൪ട്ടി ഇക്കാര്യത്തിൽ തീരുമാനമൊന്നുമെടുത്തിട്ടില്ലെന്നാണ് ബി.എസ്.പി നേതാവ് മായാവതിയുടെ പ്രതികരണം. ജനതാദൾ-യു നേതാവ് ശരദ്യാദവും ആരുടെയെങ്കിലും പേര് നി൪ദേശിക്കാൻ തയാറായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.