ീര്‍ഘദൂര മിസൈല്‍ പരീക്ഷണവുമായി പാകിസ്താനും

ന്യൂദൽഹി: ഇന്ത്യക്കു പിറകേ പാകിസ്താനും ദീ൪ഘദൂര മിസൈൽ പരീക്ഷണത്തിന് തയാറെടുക്കുന്നു. അഗ്നി ഭൂഖണ്ഡേതര ദീ൪ഘദൂര മിസൈൽ ഇന്ത്യ പരീക്ഷിച്ച് ദിവസങ്ങൾ പിന്നിടുന്നതിനിടയിലാണ് പാകിസ്താന്റെ ഈ പ്രഖ്യാപനം. അറബിക്കടൽ മേഖലയിലാണ് മിസൈൽ പരീക്ഷണം നടക്കുന്നതെന്നും യാദൃച്ഛികമായ അപകടം ഒഴിവാക്കാൻ മേഖലയിലെ എട്ടോളം വിമാന സ൪വീസുകൾക്കും ജാഗ്രതാ നി൪ദേശം നൽകണമെന്നും പാകിസ്താൻ ഇന്ത്യയെ അറിയിച്ചിട്ടുണ്ട്.
അഞ്ചുദിവസം മുമ്പാണ് ഇന്ത്യ അഗ്നി മിസൈൽ വിജയകമരായി പരീക്ഷിച്ചത്. 50 ടൺ അണ്വായുധങ്ങൾ വഹിക്കാൻ അഗ്നി-5ന് ശേഷിയുണ്ട്.
 ചൈനയിലേക്കും പാകിസ്താനിലേക്കും എല്ലാ നഗരങ്ങളും അഗ്നിയുടെ പ്രഹരപരിധിയിൽ വരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.