ുപ്രീംകോടതിയിലെ കേസ് തുടരും - വിദേശമന്ത്രാലയം

ന്യൂദൽഹി: കപ്പൽ വെടിവെപ്പുമായി ബന്ധപ്പെട്ട കേസുകൾ നഷ്ടപരിഹാരം നൽകി ഒത്തുതീ൪പ്പാക്കിയെങ്കിലും പ്രതികളെ തടവിൽ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസ് തുടരുകയാണ്. വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഇറ്റാലിയൻ നാവിക൪ക്ക് ഇന്ത്യൻ നിയമം ബാധകമാക്കാൻ കഴിയുമോ അതോ അന്താരാഷ്ട്ര നിയമ പ്രകാരമാണോ ഇരുവരേയും ശിക്ഷിക്കേണ്ടത് എന്ന ത൪ക്കവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതിയാണ് വിധി പ്രസ്താവിക്കേണ്ടതെന്ന് വിദേശമന്ത്രാലയണ വക്താവ് സയ്യിദ് അക്ബറുദ്ദീൻ വ്യക്തമാക്കി.
 വിധിപ്രസ്താവിക്കപ്പെടുംവരെ ആ കേസ് സുപ്രീംകോടതിയിൽ തുടരും. മേയ് രണ്ടിന് കേസ് പരിഗണനക്ക് എടുക്കുമ്പോൾ കേന്ദ്രം നിലപാട് സുപ്രീംകോടതി മുമ്പാകെ ബോധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.