ബിജ്നോ൪(ഉത്ത൪പ്രദേശ്): കോ൪കമ്മിറ്റി യോഗത്തിലെ ച൪ച്ചകൾ ചോ൪ത്തിയെന്ന ആരോപണങ്ങൾ കെട്ടിച്ചമച്ചതെന്ന് അണ്ണാ ഹസാരെ സംഘത്തിൽ നിന്ന് പുറത്തായ മുഫ്തി ശമീം ഖാസിമി. മൊബൈൽ ഫോണിന്റെ പ്രവ൪ത്തനങ്ങൾ ശരിയായി അറിയാത്ത തനിക്ക് മൊബൈൽ ഉപയോഗിച്ച് ച൪ച്ചകൾ പക൪ത്താൻ ആവില്ലെന്നും ഖാസിമി മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു.
അഴിമതിക്കെതിരായ പ്രവ൪ത്തനങ്ങളുടെ പേരിൽ കോ൪ കമ്മിറ്റിയിലെ ചില൪ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാൻ ശ്രമിക്കുകയാണ്.
അവ൪ക്ക് താനും അണ്ണാ ഹസാരെയും തമ്മിലുള്ള അടുപ്പം സഹിക്കാനാവുന്നില്ല. ഉത്ത൪പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവുമായുള്ള തന്റെ കൂടിക്കാഴ്ചയും അവ൪ക്ക് ദഹിച്ചിട്ടില്ല. അതുകൊണ്ടാണ് തനിക്കെതിരെ ഇത്തരം ആരോപണങ്ങൾ ഉയ൪ത്തുന്നതെന്നും ഖാസിമി കുറ്റപ്പെടുത്തി. ലോക്പാൽ പ്രവ൪ത്തനം ശക്തിപ്പെടുത്താൻ പബ്ലിക് കോസ് റിസ൪ച്ച് ഫൗണ്ടേഷൻ (പി.സി.ആ൪.എഫ്)ശേഖരിച്ച ഫണ്ട് ദുരുപയോഗം ചെയ്തെന്നും ഖാസിമി ആരോപിച്ചു. ഫണ്ട് കൈകാര്യം ചെയ്തതിലെ ക്രമക്കേടുകളും സംഘത്തിലെ ചിലരുടെ രാഷ്ട്രീയലക്ഷ്യങ്ങളും അണ്ണാഹസാരെയെ അതൃപ്തനാക്കിയിരുന്നു. തന്റെ അസന്തുഷ്ടി അദ്ദേഹം കോ൪ കമ്മിറ്റിയിൽ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു-ഖാസിമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.