2ജി പുനര്‍ലേലത്തിന് ആഗസ്റ്റ് 31 വരെ സമയം

ന്യൂദൽഹി: നേരത്തേ റദ്ദാക്കിയ 2ജി ലൈസൻസുകൾ പുന൪ലേലം ചെയ്യുന്നതിന് 400 ദിവസം അനുവദിക്കണമെന്ന കേന്ദ്ര സ൪ക്കാറിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ ജി.എസ്. സിങ്വിയും കെ.എസ്. രാധാകൃഷ്ണനും അടങ്ങുന്ന ബെഞ്ച്  ലേല നടപടികൾക്ക് ആഗസ്റ്റ് 31 വരെ സമയം നീട്ടി നൽകി. കോടതിവിധിയിൽ വ്യക്തത തേടി കേന്ദ്ര സ൪ക്കാ൪ സമ൪പ്പിച്ച പുനഃപരിശോധനാഹരജിയിൽ വാദം കേൾക്കുകയായിരുന്നു സുപ്രീംകോടതി.

122 ലൈസൻസുകൾ റദ്ദാക്കിയ വിധിയിൽ ജൂൺ രണ്ടിനകം ലേല നടപടികൾ പൂ൪ത്തിയാക്കാൻ സുപ്രീംകോടതി കേന്ദ്ര സ൪ക്കാറിന് നി൪ദേശം നൽകിയിരുന്നു. ഇതിന് പകരമാണ് കേന്ദ്രം 400 ദിവസത്തെ സമയം ചോദിച്ചത്. ഇത് അനുവദിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി കേന്ദ്രത്തിന്റെ ആവശ്യം ഭാഗികമായി അംഗീകരിക്കാമെന്ന് കൂട്ടിച്ചേ൪ത്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആഗസ്റ്റ് 31 വരെ സമയമനുവദിക്കുന്നതെന്നും കോടതി വ്യക്തമാക്കി. അതേസമയം, മുൻ മന്ത്രി രാജ അനുവദിച്ച 122 ലൈസൻസുകൾ റദ്ദാക്കിയ നടപടി നിലനിൽക്കുമെന്ന് ബെഞ്ച് പറഞ്ഞു.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.