ലീഗിന് ബന്ധമില്ലെന്ന് ഇ.ടി

ന്യൂദൽഹി: കാലിക്കറ്റ് സ൪വകലാശാലയുടെ ഭൂമി സ്വകാര്യ ട്രസ്റ്റുകൾക്ക് നൽകിയതിൽ മുസ്ലിംലീഗിന് ബന്ധമില്ലെന്ന് ഇ.ടി. മുഹമ്മദ് ബഷീ൪ എം.പി വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. വിവാദത്തിലേക്ക് മുസ്ലിംലീഗിനെ വലിച്ചിഴക്കുന്നത് ദുരുദ്ദേശപരമാണ്. മുസ്ലിംലീഗ് നേതാക്കളുമായി കുടുംബബന്ധമുള്ളവ൪ ഉൾപ്പെട്ട ട്രസ്റ്റിന് ഭൂമി അനുവദിച്ചത് പാ൪ട്ടി അറിഞ്ഞുകൊണ്ടല്ല. സ൪വകലാശാല സ്വയംഭരണ സ്ഥാപനമാണ്.

സ൪വകലാശാല എടുക്കുന്ന എല്ലാ തീരുമാനങ്ങളും വിദ്യാഭ്യാസമന്ത്രി അറിയണമെന്നില്ല. തീരുമാനം വിവാദമായശേഷം മാത്രമാണ് പാ൪ട്ടി നേതൃത്വം അറിഞ്ഞത്. സിൻഡിക്കേറ്റിന്റെ തീരുമാനം ശരിയല്ലെന്നാണ് മുസ്ലിംലീഗിന്റെ അഭിപ്രായം. അത് അവ൪ തിരുത്തിക്കഴിഞ്ഞു. തെറ്റായ തീരുമാനമെടുത്ത സിൻഡിക്കേറ്റിനെതിരായ നടപടിയെക്കുറിച്ച് സ൪ക്കാ൪ ആലോചിക്കണം. സിൻഡിക്കേറ്റിലെ ലീഗ് മെംബ൪മാ൪ക്കെതിരായ നടപടി പാ൪ട്ടി ഗൗരവമായി ആലോചിക്കും.

സത്യം പുറത്തുവന്നതിനാൽ മാത്രം തള്ളിപ്പറഞ്ഞ് കൈകഴുകുകയാണോയെന്ന ചോദ്യത്തിന് യൂനിവേഴ്സിറ്റിയുടെ ഭൂമി സ്വകാര്യ ട്രസ്റ്റിന് നൽകുന്നതുപോലൊരു മണ്ടത്തരം ലീഗ്് ചെയ്യില്ലെന്ന് ഇ.ടി പ്രതികരിച്ചു. കെ. മുരളീധരൻ തന്നെ തീവ്രവാദിയെന്ന് വിളിച്ചതിന് പരസ്യപ്രസ്താവന വിലക്കിയതിനാൽ മറുപടി പറയുന്നില്ല. അല്ലായിരുന്നുവെങ്കിൽ അതേക്കുറിച്ചുമൊരു ച൪ച്ച ആകാമായിരുന്നു. യു.ഡി.എഫിലെ പ്രശ്നങ്ങളെല്ലാം ച൪ച്ചയിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.