സര്‍വ്വകലശാല ഭൂമിദാനം; യൂനിവേഴ്സിറ്റി കാമ്പസില്‍ പ്രതിഷേധം

കോഴിക്കോട്: സ൪വ്വകലാശാലയുടെ ഭൂമി സ്വകാര്യ ട്രസ്റ്റുകൾക്ക് നൽകുന്ന നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട്  യൂനിവേഴ്സിറ്റി കാമ്പസിൽ  പ്രതിഷേധം. എ.വൈ.എഫ്.ഐ, യൂത്ത് കോൺഗ്രസ്, ഡി.വൈ.എഫ്.ഐ എന്നീ സംഘടനാ പ്രവ൪ത്തകരാണ് സിൻഡിക്കേറ്റ് യോഗം നടക്കുന്നതിനിടെ സമരവുമായി രംഗത്തെത്തിയത്.

ഉച്ചക്ക് മൂന്ന് മണിയോടെ മുദ്രാവാക്യവും വിളിച്ചെത്തിയ എ.വൈ.എഫ്.ഐ പ്രവ൪ത്തക൪ ഭരണ കാര്യാലയത്തിന് മുന്നിലേക്ക് ഇരച്ചു കയറി. ഇവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

മറ്റുള്ളവ൪ ഇപ്പോഴും ഭരണകാര്യാലയത്തിന് മുന്നിൽ കുത്തിയിരിപ്പ് സമരം തുടരുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.