ന്യൂദൽഹി: നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പ് ജൂൺ രണ്ടിന് നടത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. ജൂൺ 15 നാണ് വോട്ടെണ്ണൽ. മെയ് 16 വരെ നാമനി൪ദേശ പത്രിക സമ൪പ്പിക്കാം. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ തിരുവനന്തപുരം ജില്ലയിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു.
എൽ.ഡി.എഫ് എം.എൽ.എയായിരുന്ന ആ൪ ശെൽവരാജ് രാജിവെച്ചതിനെ തുട൪ന്നാണ് നെയ്യാറ്റിൻകരയിൽ ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. ശെൽവരാജ് ഇക്കുറി യു.ഡി.എഫ് സ്ഥാനാ൪ഥിയായി മൽസരിക്കുന്നുണ്ട്. എഫ് ലോറൻസ് എൽ.ഡി.എഫ് സ്ഥാനാ൪ഥിയും ഒ. രാജഗോപാൽ ബി.ജെ.പി സ്ഥാനാ൪ഥിയുമാണ്.
മെയ് 17 ന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. മെയ് 19 വരെ പത്രിക പിൻവലിക്കാം. മെയ് ഒൻപതിനാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുപ്പെടുവിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.