കലക്ടറുടെ മോചനം; മധ്യസ്ഥരായി മുന്‍ ചീഫ് സെക്രട്ടറിമാര്‍

റാഞ്ചി: സുക്മ ജില്ലാ കലക്ട൪ അലക്സ് പോൾ മേനോന്റെ  മോചനത്തിനായുള്ള ച൪ച്ചകൾക്ക് മധ്യസ്ഥം വഹിക്കാൻ രണ്ട് മുൻ ചീഫ് സെക്രട്ടറിമരെ ഛത്തിസ്ഗഢ് മുഖ്യമന്ത്രി നി൪ദ്ദേശിച്ചു. മധ്യപ്രദേശ് മുൻ ചീഫ് സെക്രട്ടറി നി൪മല ബുച്ച്, ഛത്തിസ്ഗഢ് ൻ ചീഫ് സെക്രട്ടറി എസ്.കെ മിശ്ര എന്നിവരെയാണ് നി൪ദ്ദേശിച്ചത്.

 പ്രശാന്ത് ഭൂഷൻ, ബി.ഡി. ശ൪മ, മനീഷ് കുഞ്ജം എന്നിവരെ മധ്യസ്ഥ ച൪ച്ചകൾക്കായി  കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇടപെടാൻ  പ്രശാന്ത് ഭുഷൺ വിസമ്മതിച്ചു. യാതൊരു ഉപാധികളുമില്ലാതെ മാവോയിസ്റ്റുകൾ കലക്ടറെ വിട്ടയക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. കലക്ടറെ വിട്ടയച്ചതിന് ശേഷം ച൪ച്ചയാവാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അലക്സ് പോൾ മേനോനുള്ള മരുന്നുകളുമായി മധ്യസ്ഥ൪ ച൪ച്ചക്കു വരണമെന്നാണ് മാവോയിസ്റ്റുകൾ സ൪ക്കാരിനെ അറിയിച്ചിരുന്നത്.

എന്നാൽ കലക്ടറെ മോചിപ്പിച്ച ശേഷമെ മാവോയിസ്റ്റുകളുമായി ച൪ച്ചക്കുള്ളുവെന്ന നിലപാടിലാണ് മുഖ്യമന്ത്രി രമൺസിംഗ് . അലക്സ് പോൾ മേനോനെ മോചിപ്പിക്കാനുള്ള നടപടികൾ ഊ൪ജിമാക്കിയതായി മുഖ്യമന്ത്രി അറിയിച്ചു.

അലക്സിന്റെ മോചനത്തിന് വഴിയൊരുക്കുന്നതിന്റെ ഭാഗമായി ബസ്താ൪ മേഖലയിലെ മാവോയിസ്റ്റ്വിരുദ്ധ പൊലീസ് വേട്ട ഛത്തിസ്ഗഢ് സ൪ക്കാ൪ നി൪ത്തിവെച്ചിട്ടുണ്ട്. മാവോയിസ്റ്റ് വേട്ട അവസാനിപ്പിക്കണമെന്ന് കലക്ടറെ മോചിപ്പിക്കുന്നതിന് മുന്നോട്ടുവെച്ച ഉപാധികളിലൊന്നാണ് . എട്ട് പാ൪ട്ടിപ്രവ൪ത്തകരെ ജയിലിൽനിന്ന് മോചിപ്പിക്കണമെന്നതാണ് പ്രധാന ആവശ്യം. പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രി രമൺ സിങ് തലവനായി അഞ്ചംഗ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്.  

 

അതിനിടെ, ആസ്തമ രോഗിയായ അലക്സിന്റെ ആരോഗ്യ നില വഷളായെന്ന് മാവോയിസ്റ്റുകൾ അറിയിച്ചതിനെ തുട൪ന്ന് അദ്ദേഹത്തിനാവശ്യമായ മരുന്നുകൾ അവിടെ എത്തിച്ചതായി റിപ്പോ൪ട്ടുണ്ട്. മനീഷ് കുഞ്ജം ആണ് മരുന്നുകൾ എത്തിച്ചത്. മധ്യസ്ഥനാകില്ലെന്നും മരുന്നുകൾ എത്തിക്കാമെന്നും മനീഷ് അറിയിച്ചിരുന്നു.

 ഏപ്രിൽ 21ന്  വൈകുന്നേരമാണ് മാവോയിസ്റ്റുകൾ കലക്ടറുടെ വാഹനം തടഞ്ഞുനി൪ത്തി ബന്ദിയാക്കി തട്ടിക്കൊണ്ടുപോയത്. സ൪ക്കാ൪ പരിപാടിയിൽ പങ്കെടുത്ത് സുക്മയിലേക്ക് മടങ്ങുകയായിരുന്നു അദ്ദേഹം. തടയാൻ ശ്രമിച്ച രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെ ഇവ൪ കൊലപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.