മുന്നറിയിപ്പില്ലാതെ മണ്ണിട്ട് റോഡടച്ചു; സംഘര്‍ഷാവസ്ഥ

കല്ലമ്പലം: പുല്ലൂ൪മുക്ക് -ഡീസൻറ്മുക്ക് റോഡിൻെറ മധ്യഭാഗമായ കല്ലുവിളഭാഗത്ത് മുന്നറിയിപ്പില്ലാതെ ടിപ്പറിൽ മണ്ണ് കൊണ്ടിട്ട് റോഡടച്ചത് സംഘ൪ഷത്തിനിടയാക്കി. ശനിയാഴ്ച ഉച്ചക്ക് ഒരുമണിയോടെ റോഡിൻെറ താഴ്ന്ന ഭാഗം മണ്ണിട്ട് നികത്തിയത് റോഡ് പുനരുദ്ധരിക്കുന്നതിനായിരുന്നെന്ന് ഒടുവിൽ വിശദീകരിക്കപ്പെട്ടെങ്കിലും കല്ലമ്പലത്തെയും ഡീസൻറ്മുക്കിനെയും ബന്ധിപ്പിക്കുന്ന നിലയിൽ തിരക്കേറിയ റോഡിൽ മുന്നറിയിപ്പ് ബോ൪ഡ് പോലും സ്ഥാപിക്കാതെ മണ്ണിട്ടടച്ചത്  യാത്രക്കാരെയും നാട്ടുകാരെയും ക്ഷുഭിതരാക്കി. ഇത്മൂലം രണ്ടുഭാഗത്ത് നിന്നായി ഇതുവഴി വന്ന വാഹനങ്ങൾ റോഡിൽ കുടുങ്ങി. അത്യാസന്ന നിലയിൽ രോഗിയുമായി വന്നവാഹനവും തിരിച്ചുപോകേണ്ടിവന്നു. നാല് കിലോമീറ്റ൪ ചുറ്റി നാവായിക്കുളം വഴിയാണ്രോഗിയെ ആശുപത്രിയിലെത്തിച്ചത്. വഴിയിൽ കുടുങ്ങിയ വാഹനങ്ങളിലെ ഡ്രൈവ൪മാരും യാത്രക്കാരും നാട്ടുകാരും ഒരുമിച്ചതോടെ സംഘ൪ഷാവസ്ഥയായി.
സ്ഥലത്തെത്തിയ പൊലീസിനും ഒന്നും ചെയ്യാനായില്ല. പൊലീസിൻെറ കൺമുന്നിൽ  ടിപ്പറിൽ വീണ്ടും മണ്ണ് കൊണ്ടിട്ടതോടെ പൊലീസും പിൻവാങ്ങി. പഞ്ചായത്തംഗവും പഞ്ചായത്ത് വൈസ് പ്രസിഡൻറും സ്ഥലത്തെത്തി സംഭവം വിശദീകരിച്ചതോടെയാണ് സംഘ൪ഷാവസ്ഥ അയഞ്ഞത്.കരാറുകാരൻ ബോ൪ഡ് സ്ഥാപിക്കുകയോ റോഡിൻെറ തുടക്കത്തിൽ തന്നെ ഗതാഗതം നിയന്ത്രിക്കുകയോ ചെയ്യാതിരുന്നതാണ് പ്രശ്നകാരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.