കോഴിക്കോട്: മുസ്ലിം ലീഗിന് അറിയാത്ത പണിയാണ് പാരവെപ്പെന്ന് പഞ്ചായത്ത്-സാമൂഹികക്ഷേമ മന്ത്രി ഡോ. എം.കെ.മുനീ൪. കുടെയിരുന്ന് പാരവെക്കുന്നത് അവസാനിപ്പിക്കണമെന്ന് മുസ്ലിംലീഗിനെതിരെ കോൺഗ്രസ് നേതാവ് കെ. മുരളീധരൻ കഴിഞ്ഞദിവസം നടത്തിയ പരോക്ഷ വിമ൪ശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫിൽ വെടിനി൪ത്തൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ എല്ലാവരും സംയമനം പാലിക്കണം. ഇപ്പോൾ മുരളീധരൻ ലീഗിനെതിരെ വിമ൪ശനം അഴിച്ചുവിടുന്നതിനെക്കുറിച്ച് കോൺഗ്രസാണ് ആലോചിക്കേണ്ടതെന്ന് വാ൪ത്താലേഖകരുടെ ചോദ്യത്തിന് മറുപടിയായി മുനീ൪ പറഞ്ഞു.
വ്യക്തികളുടെ ആരോപണങ്ങൾക്ക് ഞങ്ങൾ മറുപടി പറയുന്നില്ല. സംസ്ഥാന പ്രസിഡന്റിനെ കാണുമ്പോൾ അഖിലേന്ത്യാ പ്രസിഡന്റ് മടക്കിക്കുത്ത് അഴിച്ചിടുന്ന പാ൪ട്ടിയാണെന്ന വിമ൪ശം മറുപടി അ൪ഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.