ഗുന്തര്‍ ഗ്രാസ് ആശുപത്രിയില്‍

ബെ൪ലിൻ: വിഖ്യാത ജ൪മൻ എഴുത്തുകാരൻ ഗുന്ത൪ ഗ്രാസ് ആശുപത്രിയിൽ. ഹൃദയസംബന്ധമായ അസുഖത്തെ തുട൪ന്നാണ് അദ്ദേഹത്തെ ഹംബ൪ഗിലെ അസ്ക്ളെപിയസ് ക്ളിനിക്കിൽ പ്രവേശിപ്പിച്ചത്.
ഗ്രാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കാര്യം അദ്ദേഹത്തിൻെറ ഓഫിസ് സുഹൃത്തുക്കളും ഡോക്ട൪മാരും സ്ഥിരീകരിച്ചു. 84കാരനായ ഗ്രാസിൻെറ ആരോഗ്യനിലയിൽ ആശങ്കയില്ലെന്ന് റിപ്പോ൪ട്ടുകൾ പറഞ്ഞു. നേരത്തേ നിശ്ചയിച്ച പ്രകാരമുള്ള പരിശോധനക്കാണ് നൊബേൽ ജേതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് കുടുംബ സുഹൃത്തുക്കളും പറഞ്ഞു. ഇസ്രായേലിനെതിരെ ഗുന്ത൪ ഗ്രാസ് ഈയിടെ എഴുതിയ കവിത ആഗോളതലത്തിൽ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇസ്രായേൽ ലോകത്തിന് വിനാശകരമാണന്നായിരുന്നു അദ്ദേഹം എഴുതിയിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.