കൊച്ചി: പ്രഭുദയ കപ്പൽ ബോട്ടിലിടിച്ച് മരിച്ച നാലുപേരുടെ ബന്ധുക്കൾക്ക് ഒത്തുതീ൪പ്പിലൂടെ നഷ്ടപരിഹാരം നൽകി കേസ് തീ൪പ്പാക്കിയതിനെക്കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഹരജി. 25 ലക്ഷം വീതം നഷ്ടപരിഹാരം നൽകി കേസ് അവസാനിപ്പിക്കാനുള്ള ഒത്തുതീ൪പ്പ് ധാരണയാണ് കോടതിക്ക് പുറത്തുണ്ടായത്.
ഇതു പ്രകാരമുള്ള തുകയുടെ ചെക് നഷ്ടപരിഹാരം തേടി ഹരജി നൽകിയ അടുത്ത ബന്ധുക്കൾക്ക് കൈമാറുകയും ചെയ്തു.
രണ്ടു കോടി നഷ്ടപരിഹാരമാവശ്യപ്പെട്ട് അപകടത്തിൽ മരിച്ച സേവ്യ൪ ആന്റണിയുടെ ഭാര്യ സോണി, സന്തോഷിന്റെ ഭാര്യ അശ്വതി, ജസ്റ്റിന്റെ ഭാര്യ മെറ്റിലൻഡ, മാതാവ്, രണ്ട് മക്കൾ, ക്ളീറ്റസിന്റെ ഭാര്യ പ്രിൻസി എന്നിവരാണ് ഹൈകോടതിയെ സമീപിച്ചിരുന്നത്.
ഹരജിക്കാരുടെ അഭിഭാഷകരും കപ്പലുടമകളും തമ്മിൽ ഒത്തുകളിച്ചാണ് ഈ ധാരണ നടപ്പാക്കിയതെന്നാരോപിച്ചാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മരിച്ച ക്ളീറ്റസിന്റെ ചില ബന്ധുക്കൾ കോടതിയെ സമീപിച്ചത്.
ക്ളീറ്റസിന് മക്കളില്ലാത്തതിനാൽ തങ്ങളും അനന്തരാവകാശികളാണെന്ന് കാണിച്ച് സഹോദരിമാരായ ത്രേസ്യാമ്മ, മെ൪ലിൻ, ആലീസ് എന്നിവ൪ നൽകിയ ഹരജിയും കോടതിയുടെ പരിഗണനയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.