നഗരത്തിലെ ഇട റോഡുകള്‍ നവീകരിക്കും

പാലാ: നഗരത്തിലെ പൊതുമരാമത്തിൻെറ കീഴിലുള്ള  ബൈറോഡുകളും ലിങ്ക് റോഡുകളും ആധുനിക രീതിയിൽ ടാ൪ ചെയ്ത് നവീകരിക്കുന്ന പദ്ധതിക്ക് ചൊവ്വാഴ്ച പാലയിൽ തുടക്കമാകും.
രണ്ട് കോടി 20 ലക്ഷം രൂപക്ക് മന്ത്രി കെ.എം. മാണിയാണ് പദ്ധതിക്ക് അനുമതി നൽകിയത്. നഗരമധ്യത്തിലൂടെ കടന്നുപോകുന്ന കട്ടക്കയം റോഡ്, ടി.ബി. റോഡ്, സെൻറ് മേരീസ് സ്കൂൾ റോഡ്, കുരിശുപള്ളിക്ക് സമീപത്തുള്ള റോഡ്, ടൗൺ ഹാളിന് ഇരുവശവുമുള്ള റോഡ്, ന്യൂബസാ൪ റോഡ്, കൂട്ടിയാനി റോഡ്, മെയിൽ റോഡ് എന്നീ റോഡുകളാണ് ആധുനിക വത്കരിക്കുന്നത്. ഇതിനു പുറമെ മഴക്കാലത്ത് വെള്ളക്കെട്ടുകൾ ഒഴിവാക്കുന്നതിന് കലുങ്കുകളും ഓടകളും നി൪മിക്കാനും തുക വകയിരുത്തിയിട്ടുണ്ട്. ജനറൽ ആശുപത്രി ജങ്ഷൻ മുതൽ കിഴതടിയൂ൪ പള്ളി ജങ്ഷൻ വരെയുള്ള സ്റ്റേറ്റ് ഹൈവേയുടെ ഉപരിതലം പുതുക്കി പ്പണിയാനും ലക്ഷ്യമിട്ടിട്ടുണ്ട്. അഞ്ചുവ൪ഷത്തെ മെയിൻറനൻസ് ഗ്യാരൻറിയോടെയാണ് ജോലികൾ നടത്തുന്നത്. ഭരണങ്ങാനം രാജി മാത്യു ആൻഡ് കമ്പനിക്കാണ് നി൪മാണച്ചുമതല. നാലുമാസത്തിനകം നി൪മാണങ്ങൾ പൂ൪ത്തിയാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
പാലായിൽ നടപ്പാക്കുന്ന വിവിധ നി൪മാണ പ്രവ൪ത്തനങ്ങളുടെയും ടാറിങ് പ്രവ൪ത്തനങ്ങളുടെയും ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 9.30 ന് ളാലം ജങ്ഷനിൽ മന്ത്രി കെ.എം. മാണി നി൪വഹിക്കും. ജോസ് കെ. മാണി എം.പി  അധ്യക്ഷത വഹിക്കും. നഗരസഭാ ചെയ൪മാൻ കുര്യാക്കോസ് പടവൻ വിവിധ രാഷ്ട്രീയ സാമുദായിക നേതാക്കൾ, ജനപ്രതിനിധികൾ എന്നിവ൪ പങ്കെടുക്കുമെന്ന് നഗരസഭാ ചെയ൪മാൻ കുര്യാക്കോസ് പടവൻ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.