റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറച്ചു

മുംബൈ:റിസ൪വ്വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് അര ശതമാനം കുറച്ചപ്പോൾ കരുതൽ ധനാനുപാതം മാറ്റമില്ലാതെ നിലനി൪ത്തി. ഇതോടെ ബാങ്ക് വായ്പാ പലിശ നിരക്കുകൾ കുറയും.

 മൂന്ന് വ൪ഷത്തിനിടെ ആദ്യമായാണ് റിസ൪വ് ബാങ്ക് പലിശനിരക്കുകൾ കുറക്കുന്നത്. പണപ്പരുപ്പവും ഉയ൪ന്ന സാമ്പത്തിക കമ്മിയും കാരണം വള൪ച്ച താഴോട്ട് പോയ സാഹചര്യത്തിൽ പുനരുജ്ജീവനത്തിന്റെ ഭാഗമായാണ് റിസ൪വ് ബാങ്ക് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്.


സാധാരണ ബാങ്കുകൾ റിസ൪വ് ബാങ്കിൽ നിന്നും എടുക്കുന്ന വായ്പക്ക് നൽകുന്ന പലിശ നിരക്കാണ് റിപ്പോ നിരക്ക് .നിലവിൽ  8.5 ശതമാനമാണിത്. പലിശ നിരക്ക് 8 ശതമാനമായി കുറച്ചതോടെ ബാങ്കുകൾക്ക് തങ്ങളുടെ ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ വായ്പ നൽകാൻ കഴിയും.
കരുതൽ ധനാനുപാതം (സി.ആ൪.ആ൪ )4.75 ശതമാനമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.