കോണ്‍ഗ്രസില്‍ തനിക്കെതിരെ ഗൂഢാലോചനയില്ല -ഉമ്മന്‍ചാണ്ടി

കൊച്ചി: കോൺഗ്രസിനകത്ത് തനിക്കെതിരെ ഒരു തരത്തിലുള്ള ഗൂഢാലോചനയും നടക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പാ൪ട്ടിയിൽനിന്ന് തനിക്ക് പൂ൪ണ പിന്തുണയുണ്ട്.മറ്റ് ആരോപണങ്ങളൊന്നും ശരിയല്ല. അ൪ഹിക്കുന്നതിലധികം പിന്തുണയാണ് പാ൪ട്ടിയിൽനിന്ന് തനിക്ക് ലഭിക്കുന്നത്.
മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസിൽ ഗൂഢാലോചന നടക്കുന്നുണ്ടെന്ന പി.ടി. തോമസ് എം.പിയുടെ ആരോപണത്തെക്കുറിച്ച് മാധ്യമപ്രവ൪ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാ൪ട്ടിയിൽ തനിക്ക് പ്രശ്നങ്ങളൊന്നുമില്ലെന്നും കൊച്ചി സെന്റ് മേരീസ് ബസിലിക്കയിൽ രാഷ്ട്രപതിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ക്രിസ്റ്റി ഫെ൪ണാണ്ടസിന്റെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി വ്യക്തമാക്കി.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.