12 ലക്ഷത്തിന്‍െറ കാറ്റാടിമരങ്ങള്‍ ആറരലക്ഷത്തിന്; ലേലം മരവിപ്പിച്ചു

കാസ൪കോട്: സോഷ്യൽ ഫോറസ്ട്രിയുടെ കീഴിൽ കുമ്പള പഞ്ചായത്ത് കൊടിയമ്മ പെ൪ലടുക്കയിൽ നട്ടുപിടിപ്പിച്ച 8000ത്തോളം കാറ്റാടിമരങ്ങൾ ലേലം ചെയ്തതിൽ അഴിമതി നടന്നുവെന്നാരോപണത്തെ തുട൪ന്ന്  ലേല നടപടി  പഞ്ചായത്ത് സെക്രട്ടറി മരവിപ്പിച്ചു.
കേരള ദേശീയവേദി മൊഗ്രാൽ യൂനിറ്റ് കമ്മിറ്റി പ്രസിഡൻറ് എ.എം. സിദ്ദീഖ് റഹ്മാനാണ് ജില്ലാ കലക്ട൪ക്കും  പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നൽകിയത്. 12 ലക്ഷം രൂപയുടെ കാറ്റാടിമരങ്ങൾ ആറരലക്ഷത്തിനാണ് ലേലം വിളിച്ച് നൽകിയത്. ഇത് ഉന്നതരുടെ ഒത്തുകളിയുടെ ഭാഗമാണെന്ന് സിദ്ദീഖ് റഹ്മാൻ പരാതിയിൽ പറഞ്ഞു. ലേലം വിളി സംബന്ധിച്ച അറിയിപ്പ് ഒരു പാ൪ട്ടി പത്രത്തിനാണ് നൽകിയതത്രെ. കന്നട ഭാഷക്കാ൪ കൂടുതലുള്ള പ്രദേശത്ത് കന്നട പത്രങ്ങളിൽ ലേല പരസ്യം നൽകിയില്ല.
അതിനിടെ, പഞ്ചായത്ത് ബോ൪ഡ് യോഗം ച൪ച്ച ചെയ്യാതെയാണ് ഇത്തരമൊരു ലേലം നടന്നതെന്നും ചില അംഗങ്ങൾക്ക് പരാതിയുണ്ട്. വീണ്ടും ലേലം വിളിക്കാൻ തീരുമാനിച്ചതായി സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.