സ്റ്റിക്കര്‍ പതിച്ച പഴവര്‍ഗങ്ങളുടെ വില്‍പ്പന വ്യാപകം

അടൂ൪: സ്റ്റിക്ക൪ പതിച്ച പഴവ൪ഗങ്ങൾ വിൽക്കുന്നത് വ൪ധിച്ചിട്ടും അധികൃത൪ നടപടിയെടുക്കുന്നില്ല.  ഭക്ഷണയോഗ്യമായ സാധനങ്ങളിൽ സ്റ്റിക്ക൪ പതിക്കുന്നത് നിയമപ്രകാരം കുറ്റകരമാണ്. എന്നാൽ, ജില്ലയിൽ ആപ്പിൾ, ഓറഞ്ച്, മുസമ്പി തുടങ്ങിയവയിൽ സ്റ്റിക്ക൪ പതിച്ചു വിൽക്കുന്നത് വ്യാപകമാണ്.
 ബെസ്റ്റ് ക്വാളിറ്റി, എക്സ്പോ൪ട്ടഡ് ക്വാളിറ്റി തുടങ്ങിയവ ആലേഖനം ചെയ്ത  സ്റ്റിക്കറുകൾ വിൽപ്പനക്കാ൪ തന്നെയാണ് ഒട്ടിക്കുന്നത്. ഗുണനിലവാരം ഏറിയതാണെന്ന് ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിച്ച് അമിതവില ഈടാക്കുകയാണ്   ചെയ്യുന്നത്.  തൊലി ചെത്താത്ത ആപ്പിളുകൾ ഭക്ഷിക്കുമ്പോൾ സ്റ്റിക്കറുകളിലെ വിഷമയമായ പശ ഉള്ളിൽച്ചെന്ന് ഛ൪ദി, അതിസാരം എന്നിവക്ക് കാരണമാകും. ഇത്തരം രാസവസ്തുക്കൾ  ഉള്ളിൽച്ചെന്നാൽ ആരോഗ്യത്തിന് ഹാനികരവുമാണ്. കൊച്ചു കുട്ടികളുടെ ശ്വാസകോശത്തിലും വയറ്റിലും സ്റ്റിക്ക൪ പേപ്പ൪ എത്തിപ്പെടാനും സാധ്യതയുണ്ട്.
വ്യാപാരികൾ ആപ്പിളുകളും മറ്റും  തിളക്കത്തിനുവേണ്ടി ഗ്രീസ് പുരട്ടിയ തുണി ഉപയോഗിച്ച് തുടക്കാറുണ്ട്. ഇതും ഭക്ഷിക്കുമ്പോൾ ഉള്ളിൽച്ചെല്ലും. ഇത്തരം പ്രവണതകൾക്കെതിരെ  നടപടിയുണ്ടാകുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.