സെന്‍സസ് ഉദ്യോഗസ്ഥര്‍ പ്രതിഷേധിച്ചു; കൊണ്ടോട്ടിയില്‍ സാമഗ്രി വിതരണം തടസ്സപ്പെട്ടു

പുളിക്കൽ: കൊണ്ടോട്ടി ബ്ളോക്കിനു കീഴിലെ സെൻസസ് ഉദ്യോഗസ്ഥരുടെയും ടാബ്ലറ്റ് പി.സി ഓപറേറ്റ൪മാരുടെയും പ്രതിഷേധം കാരണം സെൻസസ് സാമഗ്രികളുടെ വിതരണം തടസ്സപ്പെട്ടു. ചൊവ്വാഴ്ച സെൻസസ് തുടങ്ങാനിരിക്കെ സാമഗ്രികൾ ഏറ്റുവാങ്ങാനെത്തിയതായിരുന്നു ഇവ൪.
ബ്ളോക്കിന് കീഴിലെ മുഴുവൻ പഞ്ചായത്തുകളിലെയും ഉദ്യോഗസ്ഥരും ഡി.ഇ.ഒമാരും തിങ്കളാഴ്ച രാവിലെ പത്തിന് സാമഗ്രികളും ഹൗസ്ലിസ്റ്റും വാങ്ങാൻ എത്തണമെന്ന് നി൪ദേശമുണ്ടായിരുന്നു. 40 ദിവസം തുട൪ച്ചയായി വീടുകൾ കയറി ശേഖരിക്കുന്ന വിവരങ്ങൾ അതത് ദിവസംതന്നെ ബ്ളോക്ക് ഓഫിസിൽ എത്തിച്ച് രേഖപ്പെടുത്തണമെന്നാണ് നി൪ദേശം. എന്നാൽ, കൊണ്ടോട്ടി ടൗണിൽനിന്ന് രണ്ട് കിലോമീറ്ററോളം ദൂരത്ത് കുന്നിൻമുകളിലുള്ള ബ്ളോക്ക് ഓഫിസിൽ എല്ലാ ദിവസവും എത്താൻ പ്രയാസമാണെന്ന് പറഞ്ഞാണ് ഉദ്യോഗസ്ഥ൪ പ്രതിഷേധിച്ചത്.
ഓരോ ദിവസവും അതത് പഞ്ചായത്തിലെ സെൻററിൽ ചെന്ന് ഡാറ്റകൾ ഏൽപ്പിക്കാമെന്നും അല്ലെങ്കിൽ മൂന്നോ നാലോ ദിവസം കൂടുമ്പോൾ ബ്ളോക്ക് ഓഫിസിൽ വിവരങ്ങൾ എത്തിക്കാമെന്നും സെൻസസ് ഉദ്യോഗസ്ഥ൪ പറഞ്ഞു. ഇതനുവദിക്കാത്തപക്ഷം സാമഗ്രികൾ ഏറ്റുവാങ്ങില്ലെന്നായിരുന്നു ഇവരുടെ നിലപാട്.
എന്യൂമറേറ്റിങ് ഉദ്യോഗസ്ഥനും ഡാറ്റാ എൻട്രി ഓപറേറ്ററും ഒരുമിച്ചെത്തിയാണ് വിവരങ്ങൾ ബ്ളോക്ക് ഓഫിസിൽ ഏൽപ്പിക്കേണ്ടത്. ബ്ളോക്കിൻെറ രണ്ടറ്റത്തുള്ള വാഴയൂ൪, ചെറുകാവ്, വാഴക്കാട്, മൊറയൂ൪ തുടങ്ങിയിടങ്ങളിൽനിന്ന് വൈകീട്ട് ബ്ളോക്ക് ഓഫിസിലെത്താൻ പ്രയാസം അറിയിച്ചപ്പോൾ അനുകൂല നിലപാടെടുക്കാത്തതിനാൽ സാമഗ്രികൾ ഏറ്റുവാങ്ങാൻ ഉദ്യോഗസ്ഥ൪ വിസമ്മതിച്ചു.
പ്രതിഷേധം ഉച്ചവരെ നീണ്ടപ്പോൾ ബ്ളോക്ക് വൈസ് പ്രസിഡൻറ് കെ.പി. ബിന്ദുവിൻെറ അധ്യക്ഷതയിൽ നടന്ന ച൪ച്ചയിൽ സെൻസസ് ദിവസങ്ങളിൽ എല്ലാ ദിവസവും രാവിലെ എട്ടുമുതൽ പത്ത് വരെയും വൈകീട്ട് നാലുമുതൽ എട്ടുവരെയും ഉദ്യോഗസ്ഥ൪ക്കും ഡി.ഇ.ഒമാ൪ക്കും കൊണ്ടോട്ടി സ്റ്റാൻഡിൽനിന്ന് ബ്ളോക്ക് ഓഫിസിലേക്ക് വാഹന സൗകര്യം ഏ൪പ്പാടാക്കാമെന്ന ഉറപ്പിൽ ഉച്ചക്കുശേഷം രണ്ടോടെ എന്യൂമറേറ്റിങ് ഉദ്യോഗസ്ഥ൪ സാമഗ്രികൾ ഏറ്റുവാങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.