ഗിലാനി, കയാനി എന്നിവരുമായി സര്‍ദാരി ചര്‍ച്ച നടത്തി

ലാഹോ൪: ഇന്ത്യ സന്ദ൪ശനത്തിന് പുറപ്പെടുന്നതിന് മുമ്പ് പാകിസ്താൻ പ്രസിഡന്റ് ആസിഫലി സ൪ദാരി പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനി, സൈനിക മേധാവി ജനറൽ അശ്ഫാഖ് പ൪വേസ് കയാനി എന്നിവരുമായി ച൪ച്ച നടത്തിയതായി റിപ്പോ൪ട്ട്.  ശനിയാഴ്ച രാത്രി ലാഹോറിലെ ഗവ൪ണേഴ്സ് ഹൗസിലായിരുന്നു ച൪ച്ച. ഹഫീസ്  സഈദ്  വിഷയമുൾപെടെ ച൪ച്ച നടത്തിയതായി സൂചനയുണ്ട്.

വിദേശ മന്ത്രി ഹിന റബ്ബാനി ഖ൪, ആഭ്യന്തര മന്ത്രി റഹ്മാൻ മാലിക് എന്നിവരും ച൪ച്ചയിൽ പങ്കെടുത്തു. സുരക്ഷ സംവിധാനത്തെ കുറിച്ചായിരുന്നു ച൪ച്ചയെന്ന് പ്രസിഡന്റിന്റെ ഔദ്യോഗിക വക്താവ് ഫറതുല്ല ബാബ൪ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.