ന്യുദൽഹി: ആസാമിലെ നുമാലിഗ് റിഫൈനറി ലിമിറ്റഡിൽ തീപിടിത്തമുണ്ടായതായി റിപ്പോ൪ട്ട്. ശനിയാഴ്ച വൈകീട്ടായിരുന്നു തീപിടിത്തം. ഗ്യാസ് പൈപിലുണ്ടായ പൊട്ടിത്തെറിയാണ് തീപിടിത്തത്തിന് കാരണം. നാശനഷ്ടങ്ങൾ ഉണ്ടായതായി വിവരമില്ല.
അപകടത്തെ തുട൪ന്ന് പ്ലാന്റ് അടച്ചു. സംഭവം നടന്ന ഉടൻ തീ അണക്കാൻ ശ്രമം നടന്നതിനാൽ കൂടുതൽ ഭാഗത്തേക്ക് വ്യാപിച്ചില്ല.
അതേസമയം, സംഭവത്തിന്റെ ഉത്തരവാദിത്തം നിരോധിത സംഘടനയായ ഉൾഫ ഏറ്റെടുത്തു. ഉൾഫ സെൻട്രൽ പബ്ലിസിറ്റി സമിതി അംഗം ജോയ് അസോം ഇമെയിൽ സന്ദേശത്തിൽ ഇക്കാര്യമറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.