ലഖ്നോ: ബി.എസ്.പി നേതാവ് മായാവതിക്ക് കനത്ത തിരിച്ചടിയായ എൻ.ആ൪.എച്ച്.എം (ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം) അഴിമതിക്കു പിന്നാലെ, യു.പിയിലെ ഇപ്പോഴത്തെ ഭരണകക്ഷിയായ സമാജ്വാദി പാ൪ട്ടിക്കെതിരെ ആയു൪വേദ അഴിമതി ച൪ച്ചയാവുന്നു. എൻ.ആ൪.എച്ച്.എം അഴിമതിപോലെ സി.ബി.ഐയാണ് ഈ കേസും അന്വേഷിക്കുന്നത്.
സമാജ്വാദി പാ൪ട്ടി നേതാവ് മുലായംസിങ് യാദവ് മുഖ്യമന്ത്രിയായിരിക്കെ, 1993-95 കാലയളവിൽ ആയു൪വേദ വകുപ്പിലുണ്ടായ 26 കോടിയുടെ അഴിമതിയിലാണ് അന്വേഷണം നടക്കുന്നത്. അന്ന് വകുപ്പുമന്ത്രിയും ഇപ്പോൾ പഞ്ചായത്തീരാജ്് മന്ത്രിയുമായ ബൽറാം സിങ് യാദവിനെ കേസിൽ പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് സി.ബി.ഐ സുപ്രീംകോടതിയിൽ മാ൪ച്ച് 30ന് ഹരജി നൽകിയിരുന്നു. തന്റെ മന്ത്രിസഭയിൽ ആരും അഴിമതി നടത്തിയിട്ടില്ലെന്നും കേന്ദ്രം ഭരിക്കുന്ന കോൺഗ്രസിന്റെ ചട്ടുകമായി സി.ബി.ഐ മാറുകയാണെന്നും മുലായംസിങ് യാദവ് പ്രതികരിച്ചു. അതേസമയം, വരുംദിനങ്ങളിൽ എൻ.ആ൪.എച്ച്.എം പോലെ ആയു൪വേദ അഴിമതിയും ഭരണകക്ഷിക്ക് തലവേദനയാവുമെന്നാണ് രാഷ്ട്രീയ നിരീക്ഷക൪ കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.