കൂരിക്കുഴി ജനകീയറോഡിന് സ്ഥലമൊരുങ്ങുന്നു

കൂരിക്കുഴി: ഗതാഗത മാ൪ഗങ്ങളില്ലാതെ നരകിക്കുന്ന കയ്പമംഗലം പഞ്ചായത്ത് ഒന്നാംവാ൪ഡിൽ ജനകീയ റോഡ് രൂപം കൊള്ളുന്നു. സ്ഥലം പഞ്ചായത്തംഗത്തിൻെറ നേതൃത്വത്തിൽ റോഡിനായി സ്ഥലമൊരുക്കൽ നടക്കുകയാണ്.കൂരിക്കുഴി ആശാരിക്കുന്നിനും പഞ്ഞം പള്ളിക്കുമിടയിൽ തുടങ്ങുന്ന റോഡ് പ്രദേശവാസികളുടെ ചിരകാല സ്വപ്നമാണ്. വാഹനഗതാഗതമില്ലാത്തതിനാൽ പ്രദേശത്ത് രോഗികളെ ആശുപത്രിയിലെത്തിക്കണമെങ്കിൽ ചുമക്കണം.
റോഡിനായുള്ള മുറവിളിക്ക് കാൽ നൂറ്റാണ്ടിൻെറ പഴക്കമുണ്ടെന്ന് നാട്ടുകാ൪ പറയുന്നു. സിദ്ധാ൪ഥൻ കാട്ടുങ്ങൽ എം.എൽ.എയായിരുന്നപ്പോൾ ആരംഭിച്ച പരിശ്രമം വി.എസ്. സുനിൽകുമാ൪ എം.എൽ.എയാണ് രൂപരേഖയായത്. ആശാരിക്കുന്നിൻെറ പടിഞ്ഞാറെ ഭാഗത്ത് ബീച്ച് റോഡിൽ നിന്നും വടക്കോട്ട് നീളുന്ന ജനകീയ റോഡ് ആമക്കുഴി തെക്ക് വെൽഫെയ൪ റോഡുമായി ബന്ധിക്കും. ഒരു കിലോമീറ്ററുള്ള റോഡിന് നാട്ടുകാരുടെ ദാനത്തിന് പുറമെ 40 സെൻേറാളം ഭൂമി വിലയ്ക്ക് എടുത്തതായി  സംഘാടക സമിതി ചെയ൪മാൻ ദേവാനന്ദനും കൺവീന൪ ഗോൾഡൻ സതീശനും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.