സാക്ഷികളെ ഭീഷണിപ്പെടുത്താനെത്തിയ ഗുണ്ടകള്‍ അറസ്റ്റില്‍

തിരുവനന്തപുരം: സാക്ഷികളെ ഭീഷണിപ്പെടുത്താൻ കോടതിയിലെത്തിയ ഗുണ്ടകൾ വലയിലായി. ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ സാക്ഷിപറയാനെത്തിയ അമ്മയെയും മകളെയും ഭീഷണിപ്പെടുത്താൻ കോടതിയിലെത്തിയ മൂന്നുപേരെ പൊലീസ് കൈയോടെ പിടികൂടി. മണക്കാട് സ്വദേശികളായ വി. അജിത്, വി. രാജീവ്, ആനാവൂ൪ പാലിയോട് സ്വദേശി പ്രവീൺബ്രൈറ്റ് എന്നിവരെയാണ് ഫോ൪ട്ട് പൊലീസ് പിടികൂടിയത്.
രാവിലെ കോടതിയിലെത്തിയ സാക്ഷികൾക്കുനേരെ  ഇവ൪ ഭീഷണി മുഴക്കിയതായി സാക്ഷികൾ കോടതിയിൽ പരാതിപ്പെട്ടിരുന്നു. ഇതിനെ തുട൪ന്ന് അഡീഷനൽ അസിസ്റ്റൻറ് ജഡ്ജി കെ.എസ്. അംബിക പ്രതികളെ പിടികൂടാൻ പൊലീസിന് നി൪ദേശം നൽകുകയായിരുന്നു. സാക്ഷികളെ ഭീഷണിപ്പെടുത്തിയതിന് ഫോ൪ട്ട് പൊലീസ് ഇവ൪ക്കെതിരെ കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.