ബ്രിക്സ് ബാങ്കിന് പദ്ധതി; വ്യാപാരത്തില്‍ ഡോളറിന്‍െറ പങ്ക് കുറക്കുന്നു

ന്യൂദൽഹി: ബ്രിക്സിൽ അംഗങ്ങളായ അഞ്ചു രാജ്യങ്ങളുടെ നേതൃത്വത്തിൽ ‘ബ്രിക്സ് ബാങ്ക്’ രൂപവത്കരിക്കാൻ പദ്ധതി. ഇതിൻെറ സാധ്യതയെക്കുറിച്ച് അടുത്ത ഉച്ചകോടിയിൽ വിശദച൪ച്ച നടത്താൻ ദൽഹിയിൽ നടന്ന നേതൃയോഗം തീരുമാനിച്ചു. വായ്പകൾ പ്രാദേശിക കറൻസിയിൽ നൽകുന്ന കരാറിൽ നേതാക്കൾ ഒപ്പുവെച്ചു. വ്യാപാരത്തിൽ ഡോളറിൻെറ പങ്ക് കുറക്കാനുള്ള ചുവടുവെപ്പാണിത്.
 ആഗോള സാമ്പത്തിക അസ്ഥിരത ഉണ്ടാക്കിയതിന് പാശ്ചാത്യ ശക്തികളെ ഉച്ചകോടി വിമ൪ശിച്ചു. അന്താരാഷ്ട്ര നാണ്യനിധിയിൽ പരിഷ്കാരം കൊണ്ടുവന്ന് വികസ്വര രാജ്യങ്ങൾക്ക് പങ്കാളിത്തം വ൪ധിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ‘ആഗോളസ്ഥിരത, സുരക്ഷ, അഭിവൃദ്ധി എന്നിവക്ക് ബ്രിക്സ് പങ്കാളിത്തം’ എന്ന പ്രമേയം മുന്നോട്ടുവെച്ചാണ് നാലാമത് ഉച്ചകോടി ദൽഹിയിൽ നടന്നത്.
 ഇറാൻ കാര്യത്തിൽ ശക്തമായ നിലപാടും സിറിയൻ വിഷയത്തിൽ മധ്യപാതയും സ്വീകരിച്ച് മുന്നോട്ടുവെച്ച പ്രമേയത്തിന് പുറമെയാണ് ബ്രിക്സ് ഉച്ചകോടിയിലെ സാമ്പത്തിക തീരുമാനങ്ങൾ. ലോകബാങ്ക് പ്രസിഡൻറ് സ്ഥാനത്തേക്ക് ബദൽ സ്ഥാനാ൪ഥിയെ പിന്തുണക്കുമെന്ന സൂചനയും ഏകദിന ഉച്ചകോടി നൽകി. ലോകബാങ്ക് പ്രസിഡൻറ് സ്ഥാനത്ത് അമേരിക്കക്കാരനാണ് എന്നും മേധാവിത്വമെന്നിരിക്കേയാണ് ഇത്.
 ബ്രിക്സ് ബാങ്കിൻെറ സാധ്യത പരിശോധിച്ച് റഷ്യയിൽ നടക്കുന്ന അടുത്ത ഉച്ചകോടിയിൽ വിവരമറിയിക്കാൻ ധനമന്ത്രിമാരോട് യോഗം നി൪ദേശിച്ചിട്ടുണ്ട്. ലോകബാങ്കിനോ  ഐ.എം.എഫിനോ മത്സരം സമ്മാനിക്കുന്ന ഒരു ധനകാര്യ സ്ഥാപനമെന്ന നിലയിലല്ല ബ്രിക്സ് ബാങ്ക്. ഇവ൪ സാമ്പത്തിക സഹായം നൽകാത്ത വികസ്വരരാജ്യ  പദ്ധതികളെ സഹായിക്കുകയാണ് ലക്ഷ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.