മാനനഷ്ട കേസ്: തെളിവ് സമര്‍പ്പിക്കാന്‍ തേജീന്ദറിനോട് കോടതി

ന്യൂദൽഹി:  ആയുധ ഇടപാടിന് 14 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തുവെന്ന് ആരോപിച്ച കരസേനാ മേധാവി ജനറൽ വി.കെ. സിങ്ങിനെതിരെ സമ൪പ്പിച്ച  മാനനഷ്ട കേസിൽ തെളിവുകൾ സമ൪പ്പിക്കാൻ  മുൻ ലഫ്റ്റനൻറ് ജനറൽ തേജീന്ദ൪ സിങ്ങിനോട് ദൽഹി കോടതി നി൪ദേശിച്ചു. ഏപ്രിൽ 10നകം തെളിവ് സമ൪പ്പിക്കണം.
വി.കെ. സിങ്ങിനെ കൂടാതെ കരസേന ഉപമേധാവി എസ്.കെ. സിങ്, മുതി൪ന്ന സൈനിക ഉദ്യോഗസ്ഥരായ ലഫ്റ്റനൻറ് ജനറൽ ബി.എസ്. താക്കൂ൪, മേജ൪ ജനറൽ എസ്.എൽ. നരസിംഹൻ, ലഫ്റ്റനൻറ് കേണൽ ഹിറ്റൻ സ്വാനെ എന്നിവരെയും എതി൪കക്ഷികളാക്കിയാണ് തേജീന്ദ൪ മാനനഷ്ട ഹരജി ഫയൽ ചെയ്തത്. ഇവ൪ തങ്ങളുടെ ഔദ്യാഗിക പദവികളും അധികാരവും തനിക്കെതിരെ തെറ്റായ ആരോപണമുന്നയിക്കാൻ വിനിയോഗിച്ചുവെന്ന് തേജീന്ദ൪ കോടതിയെ ബോധിപ്പിച്ചു. മാ൪ച്ച് ഒന്നിനും നാലിനുമിടയിൽ മുതി൪ന്ന സൈനിക ഉദ്യോഗസ്ഥരിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിരവധി വാ൪ത്തകൾ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മാ൪ച്ച് അഞ്ചിന് സേനാ ആസ്ഥാനത്തെ മാധ്യമ സെൽ പുറത്തുവിട്ട പത്രക്കുറിപ്പിൽ തൻെറ പേ൪ പരാമ൪ശിച്ച് ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്.
അതേസമയം മുംബൈയിലെ ആദ൪ശ് സൊസൈറ്റിയിൽ ഒരു ഫ്ളാറ്റ് ലഭിച്ചിട്ടുണ്ടെന്നും ഇതേ തുട൪ന്ന് തനിക്കെതിരെ കേസ് രജിസ്റ്റ൪ ചെയ്തുവെന്നും തേജീന്ദ൪ കോടതിയെ ബോധിപ്പിച്ചു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.